CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 2 Seconds Ago
Breaking Now

ധോണിയുടെ കാലം കഴിഞ്ഞെന്ന് വിധിക്കുന്നവരോട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് പറയാനുള്ളത് ഇതാണ്; അന്നും, ഇന്നും എംഎസ് ഇന്ത്യയുടെ ബെസ്റ്റ്

സീനിയര്‍ വിക്കറ്റ്കീപ്പറുടെ അനുഭവസമ്പത്ത് 2019 ലോകകപ്പില്‍ വിരാട് കോഹ്‌ലിയ്ക്കും സംഘത്തിനും സുപ്രധാനമായിരുന്നുവെന്നാണ് എംഎസ്‌കെ പ്രസാദ് പറയുന്നത്.

രാജ്യത്തിനായി പരിമിത ഓവര്‍ മത്സരങ്ങളിലെ മികച്ച ഫിനിഷറും, മികച്ച വിക്കറ്റ്കീപ്പറും എംഎസ് ധോണി തന്നെയെന്ന് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. എംഎസ് ധോണിയെ മധ്യനിരയില്‍ ഉള്‍പ്പെടുത്താന്‍ ടീമിന്റെ സന്തുലിതാവസ്ഥയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യ സെലക്ടര്‍. 

സീനിയര്‍ വിക്കറ്റ്കീപ്പറുടെ അനുഭവസമ്പത്ത് 2019 ലോകകപ്പില്‍ വിരാട് കോഹ്‌ലിയ്ക്കും സംഘത്തിനും സുപ്രധാനമായിരുന്നുവെന്നാണ് എംഎസ്‌കെ പ്രസാദ് പറയുന്നത്. 9 മത്സരങ്ങളില്‍ 273 റണ്ണാണ് ധോണി ലോകകപ്പില്‍ നേടിയത്. എന്നാല്‍ മധ്യനിരയില്‍ വേഗത കുറച്ച ധോണിയുടെ ബാറ്റിംഗ് രീതി വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. 

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ 240 റണ്‍ പിന്തുടര്‍ന്ന ഇന്ത്യ 92ന് ആറ് എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോള്‍ ടീമിനെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് 208ന് ഏഴ് എന്ന നിലയിലേക്ക് എത്തിച്ചത് ധോണി കൂടി ചേര്‍ന്ന കൂട്ടുകെട്ടാണ്. 72 പന്തില്‍ 50 റണ്‍ നേടിയ ധോണി കിവീസ് പേസ് താരങ്ങളെ അക്രമിക്കാന്‍ തുടങ്ങുമ്പോഴാണ് താരം റണ്‍ഔട്ട് ആകുന്നത്. 

മറ്റ് വിക്കറ്റ്കീപ്പര്‍മാരുടെ പ്രവൃത്തി ഇപ്പോഴും പുരോഗമനത്തിലാണെന്നാണ് എംഎസ്‌കെയുടെ നിലപാട്. ഋഷഭ് പന്താണ് ധോണിയുടെ പകരക്കാരനായി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേര്‍ന്നത്. ഋഷഭ് പന്തില്‍ ആത്മവിശ്വാസം വളര്‍ത്തി ടീമിന്റെ ആവശ്യത്തിനൊത്ത് പ്രകടനം നടത്താന്‍ അവസരം നല്‍കുകയാണെന്നും മുഖ്യ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.