CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 14 Seconds Ago
Breaking Now

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചാകാന്‍ അപേക്ഷകളുടെ പ്രളയം; ബിസിസിഐക്ക് കിട്ടിയത് 2000 അപേക്ഷകള്‍; ശാസ്ത്രിയുടെ പണിതെറിപ്പിക്കാന്‍ പ്രമുഖ പേരുകാര്‍

ഇത്രയധികം പേര്‍ അപേക്ഷിച്ചത് ബിസിസഐയെ ഞെട്ടിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള പ്രാധാന്യം ലോകക്രിക്കറ്റിലെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. മറ്റേത് ലോക ടീമിനേക്കാളും കൂടുതല്‍ പണം ലഭിക്കാന്‍ ബിസിസിഐക്ക് കീഴില്‍ ജോലി ചെയ്യുന്നതാണ് നല്ലതെന്നും ഇവരെ ആരും പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. അത് കൊണ്ട് തന്നെ ബിസിസിഐ പുതിയ കോച്ചിനെ തേടിയതോടെ അപേക്ഷകളുടെ കുത്തൊഴുക്കാണ്. 2000ലേറെ അപേക്ഷകളാണ് മുഖ്യ കോച്ച് സ്ഥാനത്തേക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഇത്രയധികം പേര്‍ അപേക്ഷിച്ചത് ബിസിസഐയെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രവി ശാസ്ത്രിയുടെ കോച്ച് പദവി തെറിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അത്രയും പ്രമുഖരുടെ പേരുകളാണ് അപേക്ഷകരില്‍ ഉള്ളതെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും, വിപുലമായ കോച്ചിംഗ് അനുഭവസമ്പത്തുമുള്ള ടോം മൂഡിയും ഈ ലിസ്റ്റിലുണ്ട്. 

മുന്‍ ന്യൂസിലാന്‍ഡ് താരവും, നിലവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുഖ്യ കോച്ചുമായ മൈക് ഹെസണ് പുറമെ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത് എന്നിവരും മത്സരത്തിനുണ്ട്. കോച്ച് സ്ഥാനത്തേക്ക് നേരത്തെ താല്‍പര്യം അറിയിച്ച മഹേല ജയവര്‍ദ്ധനെ ഇതുവരെ അപേക്ഷിച്ചിട്ടില്ല. അതേസമയം ഫീല്‍ഡിംഗ് കോച്ച് സ്ഥാനത്തേക്ക് ജോണ്ടി റോഡ്‌സ് അപേക്ഷ നല്‍കിയിട്ടുണ്ട്. 

വെസ്റ്റിന്‍ഡീസ് പര്യടനം പൂര്‍ത്തിയാകുന്നത് വരെയാണ് നിലവിലെ കോച്ചിംഗ് ടീമിന്റെ കാലാവധി നീട്ടിയിട്ടുണ്ട്. അപേക്ഷകള്‍ തുറന്ന മനസ്സോടെ കാണുകയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തവരെ ഇന്റര്‍വ്യൂ ചെയ്യുമെന്നും സിഎസി സഹ അംഗം അന്‍ഷുമാന്‍ ഗെയ്കവാദ് വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.