CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 15 Seconds Ago
Breaking Now

അഭിഷേകാഗ്‌നിയുടെ നിറവേകാന്‍ യുകെയില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' ഡിസംബര്‍ 12 മുതല്‍ ഡെര്‍ബിഷെയറില്‍. കുട്ടികള്‍ക്കും പ്രത്യേക ധ്യാനം

ബര്‍മിങ്ഹാം:  യൂറോപ്പില്‍ ആദ്യമായി റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് യുകെ യിലെ ഡെര്‍ബിഷെയറില്‍ നടക്കുന്നു.

കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/dvKudUhOlGs

    നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്‌നിയുടെ പരിശുദ്ധാത്മ കൃപയില്‍, യേശുനാമത്തില്‍  അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകര്‍ക്ക് 

ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തിന്റെ നേര്‍ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകന്‍    റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സ് ' 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെയാണ്  നടക്കുക.

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയില്‍, ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍ 

ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റില്‍  നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org 

അഡ്രസ്സ് ;

THE  HAYES , 

SWANWICK 

DERBYSHIRE 

DE55 1AU 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

അനീഷ് തോമസ്    07760254700

ബാബു ജോസഫ്    07702061948

 

 

 




കൂടുതല്‍വാര്‍ത്തകള്‍.