CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 21 Seconds Ago
Breaking Now

പര്‍ദ്ദ കൊണ്ട് ഇങ്ങനെയും ചില പ്രയോജനങ്ങള്‍! ആസ്ദ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷണം അടിച്ചുമാറ്റിയ സ്ത്രീകള്‍ പിടിയില്‍; ഐറ്റത്തിന്റെ എണ്ണം കണ്ട് കാഴ്ചക്കാര്‍ ഞെട്ടി

മുസ്ലീങ്ങള്‍ അല്ലാത്ത സ്ത്രീകളാണ് പര്‍ദ്ദ അണിഞ്ഞ് മോഷണത്തിന് ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പലരെക്കുറിച്ചും നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് ചെറിയ വൈദഗ്ധ്യം പോരെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്നും പുറത്തുവരുന്നത്. പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളാണ് ഭക്ഷണസാധനങ്ങള്‍ അടിച്ചുമാറ്റാന്‍ ഇറങ്ങിത്തിരിച്ചത്. പക്ഷെ ഭാഗ്യം തുണക്കാതെ വന്നതോടെ ഡാഗെന്‍ഹാമിലെ ആസ്ദയില്‍ അവര്‍ പിടിക്കപ്പെട്ടു. 

സ്ത്രീകളുടെ പര്‍ദ്ദകള്‍ക്ക് അടിയില്‍ മറച്ചുപിടിച്ച് കടത്താന്‍ ശ്രമിച്ച വസ്തുവകകളുടെ എണ്ണം കണ്ട് ഷോപ്പിംഗിന് എത്തിയ മറ്റുള്ളവര്‍ അമ്പരന്നു. അടിച്ചുമാറ്റിയ തിരിച്ചുപിടിച്ച് ഒടുവില്‍ ഒന്നും കൈയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഒരു സ്ത്രീ അടിവസ്ത്രം വരെ കാണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍മുല മില്‍ക് ഉള്‍പ്പെടെ 20ഓളം ഉത്പന്നങ്ങള്‍ ഇവരുടെ വസ്ത്രങ്ങള്‍ക്ക് അടിയില്‍ നിന്നും പുറത്തെടുത്ത് കൂട്ടിയിട്ടത്. 

മുസ്ലീങ്ങള്‍ അല്ലാത്ത സ്ത്രീകളാണ് പര്‍ദ്ദ അണിഞ്ഞ് മോഷണത്തിന് ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം മോഷണങ്ങള്‍ അനുവദിക്കില്ലെന്നും, തടയാന്‍ പരമാവധി ശ്രമിക്കുന്നതായും ആസ്ദ വക്താവ് പറഞ്ഞു. മോഷണശ്രമങ്ങള്‍ ഗുരുതരമായി കാണുകയും, പ്രാദേശിക പോലീസ് സേനയുമായി ബന്ധപ്പെടുകയും ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 

വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പര്‍ദ്ദ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന സ്ത്രീകളുടെ ധാരണയാണ് ഇതോടെ പൊളിഞ്ഞത്. 

 




കൂടുതല്‍വാര്‍ത്തകള്‍.