CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 35 Seconds Ago
Breaking Now

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു.

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. രാത്രി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് സോണിയയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു.

അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ ഇത്രയും കാലം വൈകുന്നതില്‍ രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇടക്കാല അദ്ധ്യക്ഷനെ തീരുമാനിച്ചത്.

മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരിലാരെങ്കിലും അദ്ധ്യക്ഷനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.