സാഹസിക സെല്‍ഫിയെടുക്കാന്‍ പോകവേയാണ് ജെയിം ബിസെഗില്ല എന്ന യുവതിയ്ക്ക് നീരളിയുടെ ആക്രമണമുണ്ടായത്. വാഷിങ്ടണിലെ മീന്‍പിടുത്തക്കാരില്‍ നിന്ന് ലഭിച്ച നീരാളിയെയാണ് യുവതി മുഖത്ത് വച്ചത്. മുഖത്ത് വച്ചപ്പോള്‍ ആദ്യം കാര്യമായി പ്രശ്‌നം ഉണ്ടാക്കിയില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ യുവതിയുടെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടന്ന നീരാളി പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ താടിയില്‍ ശക്തമായി കടിച്ച നീരാളി ഇവരെ തുടരെ ആക്രമിക്കുകയായിരുന്നു.
നീരാളിയുടെ ആക്രമണത്തില്‍ യുവതിയ്ക്ക് വേദനയും രക്തസ്രാവവും ഉണ്ടായി. രണ്ട് ദിവസം അത്യാഹിത വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു. നീരാളിയുടെ ആക്രമണത്തെ തുടര്‍ന്ന് ഇവരുടെ കഴുത്തും മുഖവും നീരു വച്ചു വിങ്ങിയ തന്നെ കടിച്ച നീരാളിയെ പാകം ചെയ്തു കഴിച്ചെന്ന് യുവതി പറഞ്ഞു. യുവതിയുടെ മുഖത്തെ വീക്കം ഒരു മാസം വരെയുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന കുതിരകളുടെ ഓട്ടപ്പന്തയത്തിന്റെ ഭാഗമായുള്ള ഫോട്ടോഗ്രഫി മത്സത്തില്‍ വിജയിക്കാനായിരുന്നു യുവതി സാഹസികമായി ഫോട്ടോയെടുത്തത്.