ആതമ്ഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ലൈവായി പോസ്റ്റ് ചെയ്ത് മെട്രോ റെയില്‍ ജീവനക്കാരന്‍. പശ്ചിമ ബംഗാള്‍ സ്വദേശി ശുഭാങ്കര്‍ ചക്രവര്‍ത്തിയാണ് വാടക വീട്ടില്‍ തൂങ്ങിമരിച്ചത്.
ഡിഎംആര്‍സിയുടെ യൂണിഫോം ധരിച്ചാണ് യുവാവ് ലൈവിലെത്തിയത്. ലൈവിന് തൊട്ടു മുമ്പ് ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി ഐ ക്വിറ്റ് എന്നെഴുതിയ ചിത്രം പങ്കുവച്ചു. അതിന് ശേഷമാണ് ലൈവ് പോസ്റ്റ് ചെയ്തത്. ലൈവില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ശുഭാങ്കിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനി ഐഡി കാര്‍ഡില്‍ ചുംബിച്ച ശേഷം ശുഭാങ്ക് ആത്മഹത്യ ചെയ്തു. സുഹൃത്തുക്കള്‍ക്ക് ഇത് ലൈവില്‍ കാണേണ്ട ഗതികേടുമായി.
ചിലര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീടെത്തിയപ്പോള്‍ കണ്ടത് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സമീപത്ത് നിന്ന് കുറുപ്പൊന്നും കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.