CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Minutes 52 Seconds Ago
Breaking Now

മോദിയും അമിത് ഷായും അര്‍ജുനനും കൃഷ്ണനും പോലെ ; കശ്മീര്‍ വിഷയത്തില്‍ വാഴ്ത്തി രജനികാന്ത്

കശ്മീര്‍ മിഷനില്‍ അമിത് ഷായെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് രജനികാന്ത്. അമിത് ഷായും മോദിയും കൃഷ്ണനും അര്‍ജുനനും പോലെയെന്നാണ് രജനി വിശേഷിപ്പിക്കുന്നത്. ' കശ്മീര്‍ മിഷനില്‍ അമിത് ഷായെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയാണ്. ഹാറ്റ്‌സ് ഓഫ് -ചെന്നൈയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ താരം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും പോലെയാണ്. എന്നാല്‍ ഇതില്‍ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ല, രജനി പറഞ്ഞു. 2021ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പിന്തുണച്ചിരുന്നു. പ്രതിപക്ഷമായ ഡിഎംകെ, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ എന്നിവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള അക്രമമെന്നാണ് കമല്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് രജനി നിലപാടറിയിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.