CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 1 Seconds Ago
Breaking Now

രണ്ട് കുട്ടികളെ തോളിലേറ്റി പ്രളയ ജലത്തിലൂടെ നടക്കുന്ന പോലീസുകാരന്‍ ; ഒന്നര കിലോമീറ്റര്‍ ദൂരം നടന്ന് കുട്ടികളെ രക്ഷിച്ച പോലീസ് കോണ്‍സ്റ്റബിളിനെ പ്രശംസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്തിലെ മോര്‍ബി എന്ന ജില്ലയില്‍ നിന്നാണ് ഈ ദൃശ്യമെന്ന് വിജയ് രൂപാണി സ്ഥിരീകരിച്ചു.

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് ഇടയ്ക്ക് രണ്ട് കുട്ടികളെ തോളിലേറ്റി വെള്ളത്തിലൂടെ നടന്ന് പോലീസുകാരന്റെ ധീരത. ഗുജറാത്ത് വെള്ളപ്പൊക്ക ബാധിത മേഖലയില്‍ നിന്നാണ് വീഡിയോ. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ് വീഡിയോയില്‍ ഉള്ളത്. രണ്ട് കൊച്ചുകുട്ടികളെ തോളത്ത് എടുത്ത് ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് ഇയാള്‍ നടന്നത്. അരപ്പൊക്കം വെള്ളത്തിലൂടെയാണ് സാഹസികമായി പോലീസുകാരന്‍ നടന്നത്. 

ഗുജറാത്തിലെ മോര്‍ബി എന്ന ജില്ലയില്‍ നിന്നാണ് ഈ ദൃശ്യമെന്ന് വിജയ് രൂപാണി സ്ഥിരീകരിച്ചു. പോലീസുകാരന്റെ പേര് പൃത്ഥ്വിരാജ് സിന്‍ഹ എന്നാണ്. ഇയാളുടെ ധീരതയും ജോലിയോടുള്ള ആത്മാര്‍ഥതയും രൂപാണി പ്രശംസിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെ നിരവധി പേര്‍ രൂപാണിയുടെ വീഡിയോ ഷെയര്‍ ചെയ്യുകയും പോലീസുകാരനെ പ്രശംസിക്കുകയും ചെയ്തു. 

ഗുജറാത്തിലെ മധ്യഭാഗത്ത് ഉണ്ടായ പ്രളയത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും മോര്‍ബി ജില്ലയിലാണ് പ്രളയം ബാധിച്ചത്. ഗുജറാത്തിന് ഒപ്പം കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലും അതിശക്തമായ പ്രളയമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.