വ്യാജ പ്രചാരവേലകളെയെല്ലാം തള്ളി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ഇതുവരെ മാത്രം ലഭിച്ചത് 1.71 കോടി രൂപ.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ചിലര്‍ വ്യാപകമായി പ്രചരണം നടത്തുമ്പോള്‍ തന്നെയാണ് കേരള ജനത ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നത്.
ഇന്നലെ 90 ലക്ഷം രൂപയോളമാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ വൈകുന്നേരം നാലു പിന്നിടുമ്പോഴേക്കും ഒരു കോടി കവിഞ്ഞു. കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പണം നല്‍കണമെന്ന് സെലിബ്രിറ്റികളടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. വിദേശത്തുള്ളവരും നന്മയുളള മലയാളികളും ഒന്നിച്ചതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകി.