CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 12 Seconds Ago
Breaking Now

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ താരങ്ങളെ ചാലഞ്ച് ചെയ്ത് സംവിധായകന്‍ ആഷിക് അബുവും റിമാ കല്ലിങ്കലും

പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ താരങ്ങളെ ചാലഞ്ച് ചെയ്ത് സംവിധായകന്‍ ആഷിക് അബുവും റിമാ കല്ലിങ്കലും. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങളെയാണ് ആഷിക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്.

പാര്‍വ്വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, നകുല്‍ മെഹ്ത, ദിവ്യ ഗോപിനാഥ്, ജിജോ കുര്യാക്കോസ് എന്നിവരെയാണ് റിമ കല്ലിങ്കല്‍ ചലഞ്ച് ചെയ്തിരിക്കുന്നത്. നേരത്തെ സംഗീത സംവിധായകന്‍ ബിജിപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചാലഞ്ച് ഏറ്റെടുത്താണ് ആഷിക് അബുവും റിമയും മറ്റ് താരങ്ങളെ ചാലഞ്ച് ചെയ്തിരിക്കുന്നത്.

'പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് കണക്കൊന്നുമില്ല' എന്ന് പറഞ്ഞ് സംഭാവന ചെയ്യാനായി ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരെ ടാഗ് ചെയ്ത് ബിജിപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.