മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മദ്യപിച്ച് വാഹനമോടിച്ചാണ് ശ്രീറാം അപകടം ഉണ്ടാക്കിയതെന്നും നരഹത്യ കുറ്റം നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം വാദിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് വരുത്തിയ വീഴ്ചകളെ കോടതി വിമര്‍ശിച്ചിരുന്നു. ശ്രീറാം ഓടിച്ച കാറിന്റെ വേഗം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നാളെ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീറാമിനെ ഇന്നലെ ഡിസ് ചാര്‍ജ് ചെയ്തിരുന്നു.