തന്റെ കരിയറിന്റെ തുടക്കം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടേതായിരുന്നുവെന്നാണ് വിദ്യാ ബാലന്‍. പ്രത്യേകിച്ചും തെന്നിന്ത്യയില്‍ നിന്ന് തനിക്ക് അത്ര സുഖമായ അനുഭവങ്ങളല്ല നേരിടേണ്ടി വന്നതെന്നും മുംബൈ മിററുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി. 'സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന എനിക്ക്, എങ്ങനെയാണ് ഞാന്‍ ഒരു നടിയാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ലായിരുന്നു, എന്നിട്ടും ഞാന്‍ ആഗ്രഹിച്ചു. ഇത് എന്റെ കുടുംബത്തെ വിഷമിപ്പിച്ചു,
'ദക്ഷിണേന്ത്യയില്‍ നിന്നും തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളുടെ അവഗണനയായിരുന്നു. ആ ദിവസങ്ങളില്‍ കരഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും പുഞ്ചിരിച്ചു. നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ പരിണീതയില്‍ അഭിനയിച്ചു,' വിദ്യ പറയുന്നു.
അക്ഷയ് കുമാര്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനന്‍, കൃതി കുല്‍ഹാരി എന്നിവര്‍ക്കൊപ്പം അഭിനയിച്ച മിഷന്‍ മംഗളിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിദ്യ. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഓഗസ്റ്റ് 15നാണ് റിലീസ്.