CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 28 Seconds Ago
Breaking Now

മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചു; മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി ഭര്‍ത്താവ്; ബന്ധുക്കള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കി

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മുത്തലാഖ് ചൊല്ലിയതോടെ കുട്ടികളെ പിടിച്ചെടുത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

മുത്തലാഖ് ആചാരം നിര്‍ത്താന്‍ കോടതി ഉത്തരവിട്ടതൊന്നും അറിയാത്ത ചിലര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയതൊന്നും ഇവര്‍ അറിഞ്ഞ മട്ടില്ല! ഉത്തര്‍പ്രദേശിലെ ഹാപൂരിലൂള്ള ഒരു സ്ത്രീയാണ് ഒടുവിലായി മുത്തലാഖ് പ്രശ്‌നം നേരിട്ടിരിക്കുന്നത്. മരുന്ന് വാങ്ങാനായി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചതിനാണ് ഭാര്യയെ ഇയാള്‍ മുത്തലാഖ് ചൊല്ലിയത്. 

സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. രണ്ട് ദിവസം മുന്‍പാണ് മുത്തലാഖ് നടന്നിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മുത്തലാഖ് ചൊല്ലിയതോടെ കുട്ടികളെ പിടിച്ചെടുത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 'മരുന്ന് വാങ്ങാനായി 30 രൂപ ചോദിച്ചതോടെ ഭര്‍ത്താവ് എനിക്ക് നേരെ ബഹളമായി. മുത്തലാഖ് ചൊല്ലിയതോടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കി', യുവതി പറഞ്ഞു. 

മുസ്ലീം വനിതാ (വിവാഹ അവകാശം സംരക്ഷണം) ബില്‍ 2019 പ്രകാരം അടിയന്തര മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷയാണ് ഈ കുറ്റത്തിന് ലഭിക്കുക. മുസ്ലീം നിയമപ്രകാരം മുത്തലാഖ് ചൊല്ലിയെന്ന് നിരവധി സ്ത്രീകള്‍ ഇതിനകം തന്നെ പോലീസില്‍ പരാതിപ്പെട്ട് കഴിഞ്ഞു. 

മുത്തലാഖ് കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് സീതാപൂരില്‍ ബന്ധുക്കള്‍ ഒരു സ്ത്രീയുടെ മൂക്ക് ഛേദിച്ചിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.