CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 4 Seconds Ago
Breaking Now

ഒരു അക്ഷരം മാത്രം മാറ്റി തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടില്‍ ചെറിയ മാറ്റം വരുത്തി തട്ടിപ്പിന് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഫണ്ടിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ധനസഹായം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് യു.പി.ഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) വഴി തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക ഐഡി. അതില്‍ മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.