CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 42 Minutes 38 Seconds Ago
Breaking Now

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചൈന, പാക് പ്രതിനിധികള്‍ മുങ്ങി; ഐക്യരാഷ്ട്ര സഭയിലെ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ച് ഇന്ത്യന്‍ പ്രതിനിധി; പാക് മാധ്യമപ്രവര്‍ത്തകരെ വരെ കൈയടിപ്പിച്ച് സയെദ് അക്ബറുദ്ദീന്‍

'ഇവിടെ എത്തിയ ചിലര്‍ സ്ഥലം വിട്ടു. പക്ഷെ തുറന്ന ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്',

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് എന്നതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വക്താവുമായി തിളങ്ങിയ ശേഷമാണ് സയെദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി എത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച് ഇന്ത്യയുടെ ഭാഗമാക്കിയ സവിശേഷ സമയത്ത് യുഎന്നില്‍ തന്റെ ആദ്യ പത്രസമ്മേളനത്തിന് എത്തിയതാണ് അദ്ദേഹം. ആദ്യ പത്രസമ്മേളനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ കൈയടികള്‍ അക്ബറുദ്ദീന്‍ ഏറ്റുവാങ്ങി. 

ചൈനയുടെ സ്ഥിരാരംഗം സാംഗ് ജുന്‍, പാക് അംഗം മലീഹ ലോധി എന്നിവര്‍ എഴുതി തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് വായിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ മറുപടി നല്‍കാന്‍ തയ്യാറാകാതെ മുങ്ങി. ഇതിന് ശേഷമായിരുന്നു ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ സയെദ് അക്ബറുദ്ദീന്‍ മൈക്കിന് മുന്നിലെത്തിയത്. 'ഇവിടെ എത്തിയ ചിലര്‍ സ്ഥലം വിട്ടു. പക്ഷെ തുറന്ന ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്', അദ്ദേഹം വ്യക്തമാക്കി. 

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചോദ്യം ചെയ്യാന്‍ കാത്തുനിന്ന പാക് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആദ്യം ചോദ്യം ചോദിക്കാന്‍ സയെദ് അക്ബറുദ്ദീന്‍ അവസരം നല്‍കിയത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് സമ്മതിച്ച പാക് മാധ്യമപ്രവര്‍ത്തകന് ചടുലമായി നന്ദിയും പറഞ്ഞ് അദ്ദേഹം ഞെട്ടിച്ചു. 

'ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടന പ്രതിഷ്ഠിച്ച കാര്യമാണ്. അത് സമ്മതിച്ചതിനും നന്ദി', മാധ്യമപ്രവര്‍ത്തകനോട് അക്ബറുദ്ദീന്‍ പ്രതികരിച്ചു. ആദ്യ പത്രസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകരെ വരെ കൈയിലെടുത്ത് കൈയടി വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.