
















യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബ യൂണിറ്റ് ചെമ്പഴന്തിയുടെ അഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമം ഞായറാഴ്ച ട്വിവേര്‍ട്ടനില്‍ നടക്കും.
രാവിലെ പത്തുമണിയ്ക്ക് ദീപാര്‍ഷണത്തോടെ സംഗമത്തിന് തിരിതെളിയും. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയും ശ്രീനാരായ കീര്‍ത്തനാലാപനവും നടക്കും. കര്‍ക്കിടക രാവിന്റെ വറുതിയും ദുരിതവും പേറുമ്പോഴും ഭക്തിയുടെ തീര്‍ത്ഥത്തില്‍ മുങ്ങി മോക്ഷ സായൂജ്യങ്ങളെ തിരയുന്ന മലയാളിക്ക് രാമായണ പാരായണം എവിടേയും ഒഴിച്ചുള്ളൊരു ഭക്തിമാര്‍ഗ്ഗമില്ല. ' രാമന്റെ അയനം രാമായണം' എന്ന വിഷയം ആസ്പദമാക്കി സുധാകരന്‍ പാല പ്രഭാഷണം നടത്തും.
ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന കുടുംബ സംഗമ യോഗത്തില്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കുടുംബ യൂണിറ്റ് കണ്‍വീനര്‍ അഖിലേഷ് മാധവന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി ലൈജു രാഘവന്‍ കണക്കും അവതരിപ്പിക്കും. പുതിയ അംഗങ്ങള്‍ക്ക് ജോയിന്റ് കണ്‍വീനര്‍ സോജ് കെ ജയപ്രകാശും ഓഡിറ്റര്‍ പി ജി സന്തോഷ് കുമാറും ചേര്‍ന്ന് അംഗത്വ വിതരണം ചെയ്യും. എംകെ ബിജുമോന്‍ സ്വാഗതവും ബിനു വിജയന്‍ കൃതജ്ഞതയും പറയും. വാര്‍ഷികാഘോഷ സമാപനം, ശ്രീനാരായണ ഗുരുജയന്ത്, സമാധി ദിനാചരണങ്ങള്‍ ഇവ ചര്‍ച്ച ചെയ്യുമെന്നും കണ്‍വീനര്‍ അറിയിച്ചു. കുടുംബ സംഗമം വൈകീട്ട് 6 മണിയ്ക്ക് പര്യവസാനിക്കും
അഡ്രസ്
5, മെല്‍റോസ് ക്ലോസ്, EX1666GS
വിശദ വിവരത്തിന് ; പ്രദീപ് കുമാര്‍ 0741175255,
അഖിലേഷ് -07551657164