CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 39 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാസഭ- വാല്‍സിങ്ങാം തീര്‍ത്ഥാടനം സെപ്തംബര്‍ 28ന്

ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയനിലെ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം 2019 സെപ്തംബര്‍ 28 ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു.89ാമത് പുനരൈക്യ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു. യുകെയിലെ മലങ്കര സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹ പൂര്‍ണ്ണമാകുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് വാല്‍സിങ്ഹാം മംഗളവാര്‍ത്താ ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാല്‍സിങ്ങാം മാതാവിന്റെ നാമധേയത്തിലുള്ള മൈനര്‍ ബസലിക്കയിലേക്കുള്ള തീര്‍ത്ഥാടന യാത്ര 2 മണിയ്ക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്ക സഭയുടെ യുകെ റീജിയനിലെ 16 മിഷന്‍ സെന്ററുകളിലെ കുടുംബങ്ങളുടെ ഒത്തുചേരലായിരിക്കും വാല്‍സിങ്ങാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1939 സെപ്തംബര്‍ 20ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുടെ പുനരൈക്യം നടന്നത്.

കഴിഞ്ഞ 89 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്.

അഭിവന്ദ്യ പിതാക്കന്മാര്‍ നയിക്കുന്ന ശുശ്രൂഷകളില്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാദര്‍ തോമസ് മടുക്കമൂട്ടില്‍, ചാപ്ലയന്‍മാരായ ഫാ രഞ്ജിത്ത് മഠത്തിപറമ്പില്‍, ഫാ ജോണ്‍ അലക്‌സ്, ഫാ ജോണ്‍സന്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

നാഷണല്‍ കൗണ്‍സിലിന്റെയും വിവിധ മിഷന്‍ സെന്ററുകളുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തീവ്ര ഗതിയില്‍ പുരോഗമിക്കുന്നു. 

ജോണ്‍സണ്‍ ജോസഫ്.




കൂടുതല്‍വാര്‍ത്തകള്‍.