CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 11 Seconds Ago
Breaking Now

യൂറോപ്യന്‍മാരുടെ സ്വതന്ത്രയാത്ര ഒക്ടോബര്‍ 31-ന് കെട്ടിപ്പൂട്ടും; കടുപ്പമേറിയ നിയമങ്ങള്‍ നടപ്പാക്കാന്‍ പദ്ധതിയിട്ട് ബോറിസ് ജോണ്‍സണ്‍; നിലവിലെ സിസ്റ്റം 2021 വരെ തുടരുമെന്ന തെരേസ മേയുടെ വാഗ്ദാനം പുതിയ പ്രധാനമന്ത്രി ചവറ്റുകുട്ടയില്‍ തള്ളി

വിദേശികളുടെ എണ്ണത്തെ ജനാധിപത്യപരമായി നിയന്ത്രിക്കുമെന്ന് ബോറിസ്

കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്ന നിമിഷത്തില്‍ സ്വതന്ത്ര യാത്രാ സൗകര്യത്തിന് അന്ത്യമാകുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും അവസരം നല്‍കുന്ന നിയമങ്ങളാണ് ഒക്ടോബര്‍ 31-ന് അവസാനിപ്പിക്കുക. ഇയു ക്രിമിനലുകള്‍, തീവ്രവാദികള്‍, മറ്റ് പ്രശ്‌നക്കാര്‍ എന്നിവരെ രാജ്യത്ത് പ്രവേശിക്കാതെ തടയുകയാണ് കടുപ്പമേറിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 

സ്വതന്ത്ര യാത്ര 2021 വരെയെങ്കിലും ദീര്‍ഘിപ്പിക്കാനാണ് തെരേസ മേയ് ആലോചിച്ചിരുന്നത്. ഇതല്ലെങ്കില്‍ ഇയു പൗരന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മൂന്ന് മാസത്തെ താമസം അനുവദിക്കാനും ഇതിന് ശേഷം മൂന്ന് വര്‍ഷം വരെ തുടരാനും അനുമതി നല്‍കാനാണ് മേയ് ടീം ശ്രമിച്ചത്. എന്നാല്‍ ബോറിസ് ജോണ്‍സന്റെ പരിഗണനയില്‍ ഇതൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സ്വതന്ത്ര യാത്ര അവസാനിപ്പിച്ച് കൊണ്ട് ഹിതപരിശോധനാ ഫലത്തെ ആദരിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. 

2016 ജൂണില്‍ നടന്ന ഹിതപരിശോധന വിജയിക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഇയുവുമായി നടക്കുന്ന ചര്‍ച്ചകള്‍ വിജയമാകാതെ പോകുകയും യുകെ കരാറില്ലാതെ പുറത്ത് പോകുകയും ചെയ്താല്‍ സ്വതന്ത്ര യാത്ര അവസാനിക്കും. ബ്രിട്ടീഷുകാര്‍ക്ക് ഇയു അംഗരാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും താമസിക്കാനുമുള്ള അവകാശം കൂടിയാണ് ഇതോടെ ഇല്ലാതാകുക. പെര്‍മനന്റ് റെസിഡന്‍സിന് അവകാശമുള്ള ഇയു പൗരന്‍മാരെ നിയമമാറ്റം ബാധിക്കില്ല. 

വിദേശികളുടെ എണ്ണത്തെ ജനാധിപത്യപരമായി നിയന്ത്രിക്കുമെന്ന് ബോറിസ് വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ നിലപാട് യുകെ സ്വീകരിക്കില്ല. നം 10-ും, ഹോം സെക്രട്ടറി പ്രീതി പട്ടേലും പുതിയ സ്‌കീം വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.