CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 50 Seconds Ago
Breaking Now

ജന്മദിനാഘോഷങ്ങള്‍ മാറ്റിവച്ചും മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപേക്ഷിച്ചും നോര്‍ത്താംപ്ടണിലെ കുട്ടികള്‍ സമ്മര്‍ ക്യാമ്പില്‍.

മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്താപ്റ്റണ്‍ അവധിക്കാലത് കുട്ടികള്‍ക്കായി നടത്തിയ വ്യക്തിത്വ വികസന ക്യാമ്പിന് ഹൃദ്യമായ പരിസമാപ്തി. വ്യത്യസ്തമായി ചിന്തിക്കുകയും ,സമൂഹത്തിലുള്ള മറ്റു കുട്ടികളുമായി സംവദിക്കുകയും,സഹവസിക്കുകയും ഒരുമിച് ഭക്ഷണം കഴിക്കുകയും , മൊബൈല്‍ ഫോണും കമ്പ്യൂട്ടര്‍ ഗെയിംസും മാറ്റിവച് രണ്ടുദിവസം അടിച്ചു പൊളിച്ചു നോര്‍ത്താംപ്ടണിലെ കുട്ടികള്‍ .

അവധിക്കാല സമ്മര്‍ക്യാമ്പില്‍ 38 കൂട്ടികളാണ് പങ്കെടുത്തത് .ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ റെജിസ്‌ട്രേ ഷന്‍ ആരംഭിക്കുകയും 10 .30 ന് ഡോ റോയ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു

കുട്ടികളെ അഭിസംബോധന ചെയ്തു .വ്യക്തിത്ത്വ വികസന ക്യാമ്പ് ഇന്നത്തെ കാലത്തിന്റെ ആവശ്യമായിട്ടും എന്തിനും ഏതിനും സ്വാതത്ര്യമുള്ള ഈ രാജ്യത്തു ഉയര്‍ന്ന ലക്ഷ്യമുള്ളവരായി വളരുവാന്‍ കുട്ടികളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച 4 :30 വരെ ആയിരുന്നു പ്രസ്തുത ക്യാമ്പ് നടന്നത് .

രണ്ടു ദിവസളിലായി കൂടുതല്‍ സെല്‍ഫ് കോണ്‍ഫിഡന്‍സ് നേടിയെടുക്കുകയും ,സ്റ്റേജ് ഫിയര്‍ മാറ്റി ,പബ്ലിക് സ്പീക്കിങ് ,ഗ്രൂപ്പ് ഡിസ്‌ക്ഷന്‍സ് , സെല്‍ഫ് മോട്ടിവേഷന്‍ ,ക്വിസ് മത്സരങ്ങള്‍,

,മെഡിറ്റേഷന്‍ , ഇന്റര്‍നെറ്റ് ,സോഷ്യല്‍ മീഡിയ സേഫ്റ്റി , മാജിക് മാത്!സ്, മാനുഷികമൂല്യങ്ങള്‍ , എന്റെ ഒരുദിവസം എങ്ങനെ ആയിരിക്കണം ,ബേസിക് മോട്ടോര്‍ വെഹിക്കിള്‍ എഞ്ചിനീറിങ് ,ഇന്ത്യ മഹാരാജ്യം , കേരളം , മലയാളഭാഷാ , തുടങ്ങിയ വിഷയങ്ങളില് പ്രഗത്ഭരായ മാതാപിതാക്കള്‍ ക്ലാസുകള്‍ നടത്തുകയുണ്ടായി .തീം ബേസ്ഡ് കളറിങ്, ഗെയി0സ് ,ഫ്‌ളിപ് ഫ്‌ലോപ്പ് , ടവര്‍ ബില്‍ഡിംഗ് , ഗെയിo 21 , ഗോള്‍ഡന്‍ ഗ്ലാസ് , ഗ്രൂപ്പ് സോങ് , തുടങ്ങിയ നിരവധി കളികളും അതിനോടനുബന്ധിച് ഒരു ലേര്‍ണിങ് ഔട്ട്കം കുട്ടികളെ ചിന്തിപ്പിക്കുകയൂം ചെയ്തു . കേരളത്തിലുണ്ടായ പ്രകൃതി ദുരന്ത നിവാരണത്തിനായി

കുട്ടികളായ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നതിനെപ്പറ്റി കുട്ടികള്‍ ചിന്തിക്കുകയും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുകയും പ്രതിവിധികള്‍ ആരായുകയും ചെയ്തു .

കൃത്യമായ പ്ലാനിംഗ് , സമയനിഷ്ഠ , ശാസ്ത്രീയമായ അവലോകനം ,നല്ല ഭക്ഷണം തുടങ്ങിയവ മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ കുട്ടികള്‍ക്കായി സജിജികരിക്കുകയും ചെയ്തിരുന്നു .അവധിക്കാലത്തെ ഏറ്റവും മനോഹരമായ ഈ സംരംഭത്തെ മാതാപിതാക്കള്‍ മുക്തകണ്ഠം പ്രശംസിക്കുകയുമുണ്ടായി. ഇനിയും എന്നായിരിക്കും നമ്മള്‍ കൂടുന്നത് എന്ന്‌ചോദിച്ചുകൊണ്ടാണ് കുട്ടികള്‍ പിരിഞ്ഞു പോയത് . രണ്ടു ദിവസങ്ങളിലായി നടന്ന ഈ സമ്മര്‍ ക്യാമ്പില്‍ സംബന്ധിച്ച എല്ലാ കുട്ടികള്‍ക്കും പുതിയൊരു അധ്യയന വര്‍ഷത്തിലേക്കു പ്രവേശിക്കാന്‍ കൂടുതല്‍ പ്രചോദനവും ഊര്‍ജവും ലഭിക്കുകയുണ്ടായി .

 




കൂടുതല്‍വാര്‍ത്തകള്‍.