CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 13 Seconds Ago
Breaking Now

എഡിന്‍ബര്‍ഗ് സെയിന്റ്‌സ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി , സീറോ. മലബാര്‍ മിഷന്റെ പ്രഥമ തിരുനാള്‍ ഈ വരുന്ന വെള്ളി ,ശനി , ഞായര്‍ ദിവസങ്ങളില്‍

സ്‌കോട്‌ലന്റ്: എഡിന്‍ബര്‍ഗ് സെയിന്റ്‌സ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി  , സീറോ. മലബാര്‍ മിഷന്റെ പ്രഥമ തിരുനാള്‍ ഈ വരുന്ന വെള്ളി ,ശനി , ഞായര്‍ (ആഗസ്റ്റ് 23 ,24, 25 തീയതികളില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു. സെന്റ് ആന്‍ഡ്യൂസ് ആന്‍ഡ് എഡിന്‍ബര്‍ഗ് അതിരു പതയില്‍ 4 വിത്യസ്ഥ യൂണിറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന ,സീറോമലബാര്‍ കുര്‍ബാന സെന്ററുകള്‍ ,കഴിഞ്ഞ നവംബറില്‍ ഒന്നിച്ച് ഒരു മിഷനായി രുപപ്പെട്ടതിനു ശേഷം ,ആദ്യമായി നടക്കുന്ന തിരുനാള്‍ വന്‍ വിജയം ആക്കി തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ,മിഷന്‍ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ തുരുത്തി പ്പിള്ളിയുടെ  ,നേതൃത്വത്തില്‍ ,വിവിധ കമ്മറ്റികളുടെ ,സഹകരണത്തോടെ ,നടന്നു വരുന്നു.

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി , യു.കെയിലാകമാനമുള്ള ,മലയാളികളുടെ സാന്നിദ്ധ്യം കൊണ്ടും ,സഹകരണം കൊണ്ടും ,ഏറെ,പ്രശസ്തമായിരുന്നു ലിവിംഗ് സ്റ്റണ്‍ അല്‍ഫോന്‍സാ സെന്ററിലെ ,വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍. 'യൂറോപ്പിലെ ഭരണങ്ങാനം.' എന്നു വരെ അറിയപ്പെട്ടിരുന്ന ,ലിവിംഗ് സ്റ്റണ്‍ അല്‍ഫോന്‍സാ സെന്ററും ,  ,എഡിന്‍ബര്‍ഗ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്റെ  ,ഭാഗമായതോടെ സ്വര്‍ഗ്ഗീയ മധ്യസ്ഥരായാ വി.അല്‍ഫോന്‍സാമ്മയുടെയും ,വീ.അന്തോണീസിന്റെയും , തിരുനാളില്‍ ,കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ,ലീവിംഗസ്റ്റണില്‍ വി.അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥം തേടി അണഞ്ഞിരുന്ന ,യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള വിശ്വാസികളെയും സംഘാടകര്‍ പ്രതീക്ഷിയ്ക്കുന്നു.

ആഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ,മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച് കിട്ടിയിരിയ്ക്കുന്ന എഡിന്‍ബര്‍ഗ് സെന്റ്.കെന്റ ഗോണ്‍ ദേവാലയത്തിന്റെ വികാരി റവ.ഫാ. ജെറമി മിലന്‍ ,തിരുനാള്‍ ആഘോഷാരംഭം കുറിച്ചു കൊണ്ട് കൊടി ഉയര്‍ത്തുന്നതോടെ ,തിരുനാളിന് ഔദോഗിക ആരംഭം കുറിയ്ക്കും .മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിയ്ക്കുന്ന അന്നേ ദിവസം ,റവ.ഫാ. പ്രിന്‍സ് മാത്യു വിന്റെ (OFM Cap.)നേതൃത്വത്തില്‍ ദിവ്യബലിയും ,നൊവേനയും നടത്തപ്പെടുന്നുതായിരിയ്ക്കും .

കുടു:ബ ദിനമായി ആചരിയ്ക്കുന്ന രണ്ടാം ദിനം ,ആഗസ്റ്റ് 24 ശനിയാഴ്ച 3 pm ന്  ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ തുരുത്തി പ്പിള്ളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .വിവാഹത്തിന്റെ 10 ,15 ,20, 25 വാര്‍ഷികം ആഘോഷിയ്ക്കുന്ന ദമ്പതികള്‍ക്ക് പ്രത്യേക സ്വീകരണവും ,കുടുബ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട് .തുടര്‍ന്ന് വൈകിട്ട് 6 മണിയ്ക്ക് കലാസന്ധ്യ   'ഭാവലയവും 'തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതായിരിയ്ക്കം .

മുഖ്യ തിരുനാള്‍ ദിനമായ ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക്, എഡിന്‍ബര്‍ഗ് സെന്റ് മേരീസ് മെടോപോളിറ്റിന്‍ കത്തീഡ്രല്‍ അസി. വികാരി റവ. ഫാ. ജീന്‍സ് കണ്ടയ്ക്കാട്ട്, ശുശ്രൂഷകള്‍ക്ക്  നേതൃത്വo നല്‍കും .തുടര്‍ന്ന് വിശ്വാസ പ്രഘോഷണ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതായിരിയ്ക്കും. കുട്ടികളെ അടിമവയ്ക്കുന്നതിനുള്ള സൗകര്യം അന്നേ ദിവസം ഉണ്ടായിരിക്കുന്നതായിരിക്കും .

Church Address :

 

St.Kentigern's RC Church Edinburgh 

EH4 7QR.

 

Cultural Night  Venue .

 

Crommond Kirkhall

16 Crommond Gleneagles

Edinburgh EH4 6NS.

 

For information Please Contact 

07522504461/ 07491280010

(Biju Neendoor)

 

 

 




കൂടുതല്‍വാര്‍ത്തകള്‍.