CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 36 Seconds Ago
Breaking Now

ചൂയിംഗം മേടിക്കാത്ത ഭാര്യയെ കോടതി പരിസരത്ത് വച്ച് മുത്തലാഖ് ചൊല്ലി ഒഴിവാക്കി ; പോലീസ് കേസെടുത്തു

കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് ഇവരെ മുത്തലാഖ് ചൊല്ലിയത്.

ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ലൗഖ്‌നൗവില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ 30കാരിയായ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് ഇവരെ മുത്തലാഖ് ചൊല്ലിയത്.

കേസിന്റെ വിശദാംശങ്ങള്‍ വക്കീലുമായി സംസാരിക്കുമ്പോള്‍ ഭര്‍ത്താവ് യുവതിയുടെ അടുത്തെത്തി ചൂയിംഗം നല്‍കുകയായിരുന്നു. യുവതി നിരസിച്ചതോടെ പ്രകോപിതനായ ഭര്‍ത്താവ് ഇവരെ വക്കീലിന്റെ സാന്നിദ്ധ്യത്തില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

റഷീദിനെതിരെ മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.