CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 58 Seconds Ago
Breaking Now

മരണത്തിലും നിങ്ങള്‍ ഒറ്റയ്ക്കല്ല; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കി 40-കാരിയെ മരണത്തിലേക്ക് യാത്രയാക്കുമ്പോള്‍ കൈപിടിച്ച് ഒപ്പംനിന്ന് ഡോക്ടറും, നഴ്‌സും; ദൃശ്യങ്ങള്‍ കണ്ട് നെഞ്ചുതകര്‍ന്ന് ജനം, കണ്ണുനിറച്ച് കൈയടിയും!

ഹൃദയം തകര്‍ക്കുമെങ്കിലും ഇതൊക്കെ തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് ഡോ. കേ

എന്‍എച്ച്എസ് നല്‍കുന്ന അവസരങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ട്. അവിടുത്തെ തിരക്കുകളെയും, സമ്മര്‍ദങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ തങ്ങളുടെ മുന്നിലെത്തുന്ന രോഗികളുടെ കണ്ണിലെ മരണഭയം കാണേണ്ടിവരുന്ന ആരോഗ്യ രംഗത്തെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ചര്‍ച്ചകള്‍ നടക്കാറുണ്ടോ? ഇത്തരം അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങളാണ് ചാനല്‍ 5 കാഷ്വാലിറ്റി 24/7 എപ്പിസോഡ് പുറത്തുവിട്ടത്. 

40 വയസ്സുള്ള സ്ത്രീയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കി മരണം വരിക്കാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളാണ് സംപ്രേക്ഷണം ചെയ്തത്. കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതോടെയാണ് യോര്‍ക്ക്ഷയര്‍ ബാണ്‍സ്ലി ഹോസ്പിറ്റലില്‍ രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള പോരാട്ടം ജൂനിയര്‍ ഡോക്ടര്‍ ജോര്‍ജ്ജ് കേയും, സംഘവും അവസാനിപ്പിക്കുന്നത്. സ്ത്രീയെ പുനരുജ്ജീവിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം യത്‌നിക്കുന്നുണ്ടെങ്കിലും ശ്രമം വിജയിച്ചില്ല. 

ഇതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ കൂട്ടായി തീരുമാനിക്കുന്നത്. മറ്റ് ടീം അംഗങ്ങള്‍ അടുത്ത കേസുകളിലേക്ക് നീങ്ങിയപ്പോള്‍ ഡോ. ജോര്‍ജ്ജ് കേയും, ലീഡ് നഴ്‌സ് ഹന്നാ റയാനും രോഗിക്കൊപ്പം നിന്നു. കുടുംബാംഗങ്ങള്‍ ആരുമില്ലാതെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. മെഷീന്‍ ഓഫ് ചെയ്ത് മരണത്തിലേക്ക് പോകുമ്പോള്‍ അവര്‍ സ്ത്രീയുടെ കൈകകള്‍ ചേര്‍ത്ത് പിടിച്ചു. ഹൃദയം തകര്‍ക്കുമെങ്കിലും ഇതൊക്കെ തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് ഡോ. കേ വിശദീകരിക്കുന്നു. 

കാഴ്ച കണ്ട പ്രേക്ഷകര്‍ നിറഞ്ഞ കണ്ണുകളോടെ ഡോ. കേയെയും, നഴ്‌സ് റയാനെയും പുകഴ്ത്തുകയാണ്. സിപിഐര്‍ നല്‍കിക്കൊണ്ടാണ് ആംബുലന്‍സ് ടീം സ്ത്രീയെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പക്ഷെ ഇതിനിടെ പല തവണ ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചു. സമയം വൈകിയതാകാം ഇവരെ കാര്‍ഡിയാക് അറസ്റ്റില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.