CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 8 Seconds Ago
Breaking Now

കൊക്കെയിന് പകരം സെക്‌സ്; സ്വിന്‍ഡണ്‍ കിംഗ്‌സ്ഡൗണ്‍ സ്‌കൂളില്‍ മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തകര്‍ത്ത് പോലീസ്; ഒരു സ്‌കൂളില്‍ മാത്രം നാല്‍പ്പത് കുട്ടികള്‍ വില്‍പ്പനക്കാര്‍; വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നു; റെയ്ഡ് ജിസിഎസ്ഇ ഫലം വരുന്നതിന്റെ തലേന്ന്!

കിംഗ്‌സ്ഡൗണ്‍ സ്‌കൂളിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു

ഒരു സ്‌കൂളിലെ നാല്‍പ്പതോളം കുട്ടികളെ കഞ്ചാവ്, കൊക്കെയിന്‍ വില്‍പ്പനയിലേക്ക് വലിച്ചിഴച്ച മയക്കുമരുന്ന് സംഘത്തെ പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പോലീസ് പൊക്കി. 14 വയസ്സ് വരെയുള്ള കൗമാരക്കാരെയാണ് ഈ സംഘം കണ്ണികളാക്കിയത്. കുട്ടികള്‍ക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്യുന്നതിന് പുറമെ ഡീല്‍ ബാഗും, സ്‌കെയിലുകളും വരെ ഇവരെ ഉപയോഗിച്ച് വിറ്റിരുന്നു. വില്‍റ്റ്ഷയര്‍ സ്വിന്‍ഡണ്‍ കിംഗ്‌സ്ഡൗണ്‍ സ്‌കൂളിലെ 14 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കൊക്കെയിന്‍ വാഗ്ദാനം ചെയ്ത് ലൈംഗിക താല്‍പര്യമായി ഉപയോഗിച്ചിരുന്നെന്നാണ് ആരോപണം. 

1200-ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും 40 വിദ്യാര്‍ത്ഥികളുടെ ശൃംഖലയാണ് മുതിര്‍ന്ന ഡീലര്‍മാര്‍ സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു ക്ലാസില്‍ ഒരു ഡീലര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. ജിസിഎസ്ഇ റിസല്‍റ്റുകള്‍ വരുന്നതിന് തലേ ദിവസം പുലര്‍ച്ചെയാണ് പോലീസ് റെയ്ഡ് നടത്തിയത്. കുട്ടികള്‍ക്കിടയില്‍ സപ്ലൈ ചെയ്യാന്‍ സൂക്ഷിച്ച ക്ലാസ് ബി മയക്കുമരുന്ന് ഉള്‍പ്പെടെയാണ് വില്‍റ്റ്ഷയര്‍ പോലീസ് 27-കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നും കരുതുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. 16 വയസ്സുകാരായ ആണ്‍കുട്ടികളാണ് സ്വിന്‍ഡണ്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ശൃംഖലയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നത്. ലക്ഷ്യമിട്ട പ്രതികളെ പൊക്കാന്‍ കഴിഞ്ഞെന്നും മയക്കുമരുന്ന് കൈവശം വെച്ച നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളെയാണ് ഇതോടെ സുരക്ഷിതരാക്കിയത്. വില്‍പ്പന വിപുലമാക്കാന്‍ ചെറിയ കുട്ടികളെ കണ്ണികളാക്കിയെന്നതാണ് ഈ വിഷയം കൂടുതല്‍ ഗുരുതരമാക്കിയത്. 

കിംഗ്‌സ്ഡൗണ്‍ സ്‌കൂളിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. കുട്ടികളെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡീലര്‍മാരെ ആധുനിക അടിമത്ത നിയമങ്ങള്‍ പ്രകാരമാണ് പോലീസ് കുരുക്കുന്നത്. കുറ്റക്കാരായി കണ്ടെത്തിയാല്‍ ചുരുങ്ങിയത് 15 വര്‍ഷം വരെ അകത്ത് കിടക്കാമെന്ന് സെര്‍ജന്റ് പെറ്റി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.