CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 38 Seconds Ago
Breaking Now

എട്ട് വയസ്സുള്ള മകന്റെ പിതാവ് താനല്ലെന്ന് വെളിപ്പെടുത്തി ഭാര്യ; കുട്ടിക്കായി ചെലവഴിച്ച പണം അണുവിടാതെ തിരിച്ചുകിട്ടാന്‍ കേസുമായി ഭര്‍ത്താവ് കോടതിയില്‍

കേസിന്റെ വിവരങ്ങള്‍ പറ്റിയ സമയം ആകുന്നത് വരെ കുട്ടി അറിയരുതെന്ന് ജസ്റ്റിന്‍ കോഹന്‍

എട്ട് വയസ്സ് വരെ സ്വന്തം മകനെന്ന് കരുതിയാണ് ആ പിതാവ് മകനെ പരിപാലിച്ചത്. എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ പിതാവ് താനല്ലെന്ന് മനസ്സിലാക്കിയതോടെ അതുവരെ ചെലവാക്കിയ പണം അകന്നുകഴിയുന്ന ഭാര്യ തിരികെ തരണമെന്നാണ് ഭര്‍ത്താവിന്റെ വാദം. മകനായി ചെലവാക്കിയ പണം തിരികെ കിട്ടാന്‍ ഭാര്യക്കെതിരെ ഇദ്ദേഹം ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. 

ഭാര്യക്ക് മറ്റൊരു പ്രണയബന്ധത്തിലാണ് മകന്‍ പിറന്നതെന്ന് വെളിപ്പെട്ടതോടെയാണ് ഭര്‍ത്താവ് കേസുമായി കോടതിയില്‍ എത്തുന്നത്. കുട്ടിയുടെ യഥാര്‍ത്ഥ പിതാവിന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും ഹര്‍ജിക്കാരനെ കോടതി വിലക്കിയിട്ടുണ്ട്. മാനസി ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം കേസിന്റെ വിവരങ്ങള്‍ പറ്റിയ സമയം ആകുന്നത് വരെ കുട്ടി അറിയരുതെന്ന് ജസ്റ്റിന്‍ കോഹന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ ഉപദേശങ്ങള്‍ നല്‍കും. ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിലാണ് സ്വകാര്യ ഹിയറിംഗ് നടക്കുന്നത്. കേസില്‍ ഉള്‍പ്പെടുന്ന ആരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. 

കുട്ടിയുടെ പിതാവ് ആരെന്ന് മകനെ അറിയിക്കണമെന്ന് മുന്‍ ദമ്പതികള്‍ തമ്മില്‍ വാദപ്രതിവാദം നടന്നു. മുന്‍ ഭാര്യ തന്നെയാണ് ആ വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.