
















കുട്ടനാടിന്റെ ആവേശത്തിലുള്ള തുഴയേറ് അങ്ങ് യുകെയിലെ ഷെഫീല്‍ഡ് തടാകത്തിലും... കാണികളെ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍പ്പുവിളികളോടെ നടന്ന വള്ളംകളി മത്സരത്തില്‍ ലിവര്‍പൂള്‍ തായങ്കരി വിജയികളായി. ഒരു കൊച്ചു കുട്ടനാടായി ഇവിടം മാറി.

90 ലെ നെഹ്രുവള്ളംകളി മത്സരത്തില്‍ ജവഹര്‍ തായങ്കരിയുടെ ക്യാപ്റ്റനായ ആ ആവേശത്തില്‍ തന്നെയായിരുന്നു തോമസ്‌കുട്ടി ഫ്രാന്‍സിസ് അമരക്കാരനായി ലിവര്‍പൂള്‍ ക്ലബും. തോമസ് കുട്ടി പരിശീലകനും ക്യാപ്റ്റനുമായ തായങ്കര ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനത്ത് ബാബു കളപ്പുര നയിച്ച കവന്‍ട്രി സെവന്‍സ്റ്റാര്‍ ബോട്ട് ക്ലബിന്റെ കായിപ്പുറം ചുണ്ടനെത്തി. മൂന്നാം സ്ഥാനത്ത് ലിജോ ജോണ്‍ നയിച്ച നോട്ടിങ്ഹാം കിടങ്ങറയും നാലാം സ്ഥാനത്തായി മാത്യു ചാക്കോ നയിച്ച എസ്എംഎ സാല്‍ഫോര്‍ഡ് പുളിങ്കുന്നു ടീമും എത്തി.

ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ തന്നെ മത്സരം അവസാന നിമിഷം വരെ ആവേശം നിറച്ചു. നാലു വള്ളങ്ങളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള വിജയം വിലയിരുത്തിയത് ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്താലായിരുന്നു.

ദിവസങ്ങളായുള്ള പരിശീലനവും ആത്മാര്‍ത്ഥമായ തയ്യാറെടുപ്പുകളുമാണ് തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ജവഹര്‍ തായങ്കരി ബോട്ട് ക്ലബിന്റെ വിജയത്തിന് പിന്നില്‍.


സാബു ജോണ്‍, ബിനിഷ് ഡാമിയന്‍, അനില്‍ ജോസഫ്, ജോസ് ഇമാനുവല്‍, പോള്‍ മംഗലശേരി, സൈജു ജോബി, സില്‍വി ജോര്‍ജ്, തോമസ് ഫിലിപ്, ജോഷി ജോസഫ്, സിന്‍ഷു മാത്യു, റോയി മാത്യു, തോമസ് കുട്ടി ജോര്‍ജ്, എഡ്വിന്‍ ജോസ് ,ബോബി ഐക്കര, റോയ് മാത്യു, സജി ജോണ്‍, ഡിനോ കുര്യന്‍, റോബിന്‍ ആന്റണി, ഹരികുമാര്‍ ഗോപാലന്‍, ജോണ്‍ ജോസഫ് എന്നിവരാണ് തായങ്കരി ബോട്ടിലുണ്ടായിരുന്ന ചുണക്കുട്ടന്മാര്‍.


വനിതകളുടെ തിരുവാതിരക്കളിയും ഗാനമേളയും മത്സര പരിപാടികളുടെ മാറ്റു കൂട്ടി. മെഗാ തിരുവാതിരയ്ക്കായി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണി നിരന്നര്. യുക്ത ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടേയും ജോയ്ന്റ് സെക്രട്ടറി സെലീന സജീവിന്റെയും നേതൃത്വത്തിലായിരുന്നു മെഗാ തിരുവാതി. കേരളപൂരം വള്ളംകളി കാര്‍ണിവലിന്റെ ആകര്‍ഷകമായ ഒന്നായി മെഗാ തിരുവാതിര മാറി.



ജല മാമാങ്കത്തിന്റെ ഉത്ഘാടനം ജോണ്‍ ഹിലി എംപി നിര്‍വ്വഹിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, വള്ളം കളി ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയ്ന്റ് സെക്രട്ടറി സാജന്‍ സത്യന്‍, സലീന, ജോ. ട്രഷറര്‍ ലിറ്റോ തോമസ്, സുജു ജോസഫ്, മുന്‍ പ്രസിഡന്റ്ുമാരായ മാമ്മന്‍ ഫിലിപ്പ്, കെ പി വിജി, സജീഷ് ടോം, ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി, ബൈജു വര്‍ക്കി തിട്ടാല, അറ്റ് കിന്‍ ജെയ്ന്‍ ഏലിയറ്റ് ഡേവിഡ് റിച്ച എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



ബെറ്റർ ഫ്രെയിംസ് യുകെ യുടെ രാജേഷ് നടേപ്പിള്ളി എടുത്ത കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.