അരനൂറ്റാണ്ടിന് മുമ്പ് പുലിക്കുന്നേല്‍ കുടുംബത്തില്‍ നിന്ന് കെ എം മാണിയ്ക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണ ശേഷം തിരിച്ച് പുലിക്കുന്നേല്‍ എത്തിയിരിക്കുന്നു. കേരള കോണ്‍ഗ്രസ് രൂപവത്കരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപപ്പായിരുന്നു 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിറവിയില്‍ സ്ഥാപകാംഗമായിരുന്ന പ്രൊഫ ജോസഫ് പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം എഴുതിയതും ജോസഫ് പുലിക്കുന്നേലായിരുന്നു.
കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായിരുന്ന ജോസഫ് പുലിക്കുന്നേല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. കേരള കോണ്‍ഗ്രസ് രൂപീകരണത്തിന് ശേഷമാണ് കെ എം മാണി കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ എത്തിയത്. പാലായില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്ന മാണിയും സീറ്റിനായി രംഗത്തെത്തിയതോടെ ജോസഫ് പുലിക്കുന്നേല്‍ മുന്‍കൈ എടുത്ത് സീറ്റ് ലഭ്യമാക്കുകയായിരുന്നു.
ഇതെല്ലാം ജോസഫ് പുലിക്കുന്നേല്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. 1965 മുതല്‍ പാലായില്‍ മാണി തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചു. ജോസഫ് പുലിക്കുന്നേല്‍ രാഷ്ട്രീയം വിടുകയും ചെയ്തു. ജോസഫിന്റെ സഹോദരന്റെ മകനാണ് ഇപ്പോള്‍ പാലായില്‍ മത്സരിക്കുന്ന ജോസ് ടോം പുലിക്കുന്നേല്‍ .