കഴിഞ്ഞ ദിവസം കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് ഒരു കുട്ടി നിഷ്‌കളങ്കമായി പാപ്പയോട് ചോദിച്ചത്. എന്റെ പപ്പ അവിശ്വാസിയായിരുന്നു. കുറച്ചുനാള്‍ക്ക് മുമ്പ് മരിച്ചുപോയി. അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമോ ? കരഞ്ഞുകൊണ്ട് ചോദിച്ച കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി പാപ്പ സംസാരിച്ചു. ഏവരോടുമായി മറുപടി നല്‍കി.
ഇമ്മാനുവലിനുള്ള മറുപടി അവന്റെ സമ്മതത്തോടെ ഏവരുമായി പാപ്പ പങ്കുവച്ചു.
അവന്റെ പിതാവ് വിശ്വാസിയല്ലെങ്കിലും മക്കളെ ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. അദ്ദേഹം നല്ല ഹൃദയത്തിന് ഉടമയായിരുന്നു. ഇതുപോലൊരു പിതാവിനെ ദൈവത്തിന് ഇഷ്ടപ്പെടില്ലേ ? എന്നാല്‍ വിശ്വാസിയല്ലെങ്കിലും തന്റെ മക്കള്‍ വിശ്വാസത്തില്‍ വളര്‍ത്തിയ പിതാവ്, വൈദഗ്ധ്യത്തോടെ മക്കളെ വളര്‍ത്തിയ ആള്‍, അദ്ദേഹത്തെ തന്നില്‍ നിന്ന് ദൈവം ദൂരെ അകറ്റി നിര്‍ത്തുമോ ? മക്കള്‍ നല്ലവരാണെങ്കില്‍ ദൈവത്തിന് അവരെ ഉപേക്ഷിക്കാനാകുമോ ?
ആ കുഞ്ഞു മനസിന് നല്‍കിയ ആശ്വാസം ചെറുതാകില്ല. ലോകത്തോടു തന്നെയുള്ള നല്ലൊരു മെസേജാണ് മാര്‍പ്പാപ്പ കുട്ടികള്‍ക്കായി കൈമാറിയത് .