സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ യാത്ര. ഒരു കുട്ടി കുതിരയുമായാണ് യുവതി എത്തിയത്. യാത്രക്കാരും അധികൃതരും ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഇതിലെ കൗതുകം ഏവര്‍ക്കും ഇഷ്ടമായി. കുതിരക്കുട്ടിയ്ക്ക് ഇരിപ്പിടം ഒരുക്കാന്‍ വിമാനയാത്രക്കാരും അഡ്ജസ്റ്റ് ചെയ്‌തെങ്കിലും ഉടമയായ സ്ത്രീയുടെ മടിയിലിരുന്ന് യാത്ര ചെയ്യാനാണ് കുതിരക്കുട്ടി താല്‍പര്യം കാണിച്ചത്.
ചിക്കാഗോയില്‍ നിന്ന് ഒമാഹയിലേക്ക് യാത്ര തിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിലാണ് കൗതുകം നിറഞ്ഞ സംഭവം. കുതിരക്കുട്ടിയുമായി വിമാന യാത്രക്കിറങ്ങിയ സ്ത്രീയുടെ ചിത്രവും ദൃശ്യങ്ങളും സഹയാത്രികര്‍ പകര്‍ത്തി. ഇതോടെ വീഡിയോ വൈറല്‍. കുട്ടിക്കുതിരയെ സപ്പോര്‍ട്ടിങ് അനിമലായി ഫ്‌ളൈറ്റില്‍ കൊണ്ടുപോകാനാകുമോ എന്നായിരുന്നു ചിലരുടെ സംശയം .എന്നാല്‍ പരിശീലനം ലഭിച്ച കുട്ടിക്കുതിരകളെ ആകാശ യാത്രയില്‍ ഒപ്പം കൂട്ടാനാകുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പറയുന്നു.