CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 9 Minutes 41 Seconds Ago
Breaking Now

എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ തിരുനാള്‍

എയ്ല്‍സ്‌ഫോര്‍ഡ്: എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സംയുക്തമായി 2019 സെപ്റ്റംബര്‍  8 ഞായറാഴ്ച ആചരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ റവ ഫാ: ടോമി എടാട്ട് മുഖ്യ കാര്‍മ്മികനാകും.  റവ. ഫാ: ജോഷി  കൂട്ടുങ്കല്‍, റവ. ഫാ: ജിബിന്‍ പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തിരുനാള്‍ കുര്‍ബാനക്ക് ശേഷം ലദീഞ്ഞ്, വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദിക്ഷണം എന്നിവ നടക്കും. ഉച്ചക്ക്  12 മണിക്ക്  ഊട്ടുനേര്‍ച്ച, തുടര്‍ന്ന്  എവര്‍ഗ്രീന്‍ മെലഡീസ് കെന്റ് ഒരുക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.

തിരുനാളില്‍ പങ്കെടുത്തു വിശുദ്ധര്‍ വഴിയായി അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.

വാര്‍ത്ത നല്‍കിയത്: ബിനു ജോര്‍ജ് 

 




കൂടുതല്‍വാര്‍ത്തകള്‍.