അടുത്ത വാരാന്ത്യത്തില്‍ ബ്രിട്ടനിലെ രണ്ട് വേദികളില്‍ മലയാളത്തിലെ മികച്ച പ്രഭാഷകനും, എഴുത്തുകാരനുമായ ഡോ. സുനില്‍. പി. ഇളയിടം സംസാരിക്കുന്നു. യു.കെയിലെ സ്വതന്ത്ര ചിന്ത കൂട്ടായ്മയായ എസ്സെന്‍സ് യു.കെയുടെ ഹോമിനേം 19'ന്റെ രണ്ടാമത്തെ പതിപ്പില്‍ മുഖ്യ പ്രഭാഷകനായി ഇദംപ്രദമായി ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ് ഡോ. സുനില്‍ പി ഇളയിടം.
എഴുത്തുകാരന്‍, അദ്ധ്യാപകന്‍, കലാ-സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ വിവിധ മേഖലകളില്‍ പ്രഗത്ഭനായ ഇദ്ദേഹം ഇപ്പോള്‍ മാനവിക മൂല്യങ്ങളെ കുറിച്ച് തന്റെ പ്രഭാഷണങ്ങളില്‍ കൂടി ആഗോള മലയാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്.
2019 സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച 'ഗാന്ധിയും ആധുനികതാ വിമര്‍ശനവും സത്യനാന്തര യുഗത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുനില്‍ മാഷിന്റെ പ്രഭാഷണം ലണ്ടനിലെ ഈസ്‌ററ് ഹാമിലെ ട്രിനിറ്റി സെന്ററില്‍ അരങ്ങേറും.
പിറ്റേന്ന്, സെപ്റ്റംബര്‍ 15, ഞായറാഴ്ച്ച 'അറിവ്, ചരിത്രം, സാമൂഹ്യ വിമോചനം' എന്ന വിഷയത്തില്‍ ഇദ്ദേഹം ന്യൂകാസില്‍ അപ്പോണ്‍ ടൈനി'ലാണ് അടുത്ത പ്രഭാഷണം നടത്തുക.
എസ്സെന്‍സ് യു.കെയും, കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായാണ് ഈ പ്രഭാഷണങ്ങള്‍ നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വമായ അവസരം യു.കെ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രഭാഷണ പരമ്പരയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ് സംഘാടകര്‍.
ബ്രിട്ടനിലെ പ്രഭാഷണ വേദികള്‍:-
സെപ്തംബര്‍ 14 ശനി, വൈകീട്ട് 4 മണി മുതല്‍
Trinity Community Centre, Manorpark, London, E12 6SG
(ഈസ്‌റ് ഹാം ട്യൂബ് സ്റ്റേഷനില്‍ നിന്നും 2 മിനിറ്റ് നടക്കുന്ന ദൂരം മാത്രം)
സെപ്റ്റംബര്‍ 15 ഞായര്‍, വൈകീട്ട് 3 മുതല്‍ 5 വരെ
Jubilee theatre, St Nicholas hospital, Gosforth, Newcastle, Tyne and Wear, NE3 3KT