CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 8 Minutes 40 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് ക്രോയിഡോണില്‍

കാലവര്‍ഷ കെടുതിയില്‍ നിന്നും മലയാളക്കര  പൊന്നോണത്തിന്റെ പുത്തനുണര്‍വിലേക്ക് ചേക്കേറുമ്പോള്‍, ലോകമെങ്ങും മലയാളക്കരയോടൊപ്പം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണം എന്ന ദേശീയോത്സവത്തെ ആഗോള ഉത്സവമാക്കി മാറ്റുകയാണ് ലോകമെമ്പാടുമുള്ള പ്രവാസി കൂട്ടായ്മകള്‍. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി  പ്രവൃത്തിക്കുന്ന കൂട്ടായ്മയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി (LHA). 

മാസംതോറും തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി  വൈവിധ്യങ്ങളാര്‍ന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു. മഹാബലിയെ എതിരേറ്റുകൊണ്ടു തുടങ്ങുന്ന ആഘോഷ പരിപാടികള്‍, കുട്ടികളുടെ കോല്‍ക്കളി, പുലികളി, ബാസില്ഡണ്‍ ലാസ്യ അവതരിപ്പിക്കുന്ന നൃത്തശില്പം, അനുഗ്രഹീത വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ ചെണ്ടമേളം, കഥകളിയുടെ സമ്പൂര്‍ണത അനായാസമായി ആവാഹിക്കുന്ന അനുഗ്രഹീത കലാകാരന്‍ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, LHA വനിതാ വിഭാഗം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ ശില്പ്പങ്ങളാല്‍ ശ്രദ്ധ നേടുന്നു. 

ദീപാരാധനയും തുടര്‍ന്ന് ഐക്യവേദി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ  മറ്റൊരു പ്രത്യേകതയാണ്. സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്ലാ മാസവും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ് ആഘോഷിക്കുന്നത്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം,  വിവിധ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക:

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570




കൂടുതല്‍വാര്‍ത്തകള്‍.