CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 29 Seconds Ago
Breaking Now

ഫ്രാന്‍സിലെ റോമന്‍ കാത്തലിക് കേന്ദ്രത്തിലെ പരിശുദ്ധ ജലം ക്യാന്‍സര്‍ ശമിപ്പിച്ചെന്ന് 71കാരന്‍; പരിശോധിക്കാന്‍ ഒരുങ്ങി ഡോക്ടര്‍മാര്‍

നട്ടെല്ലില്‍ ട്യൂമര്‍ ബാധിച്ച ഇദ്ദേഹത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കെന്റില്‍ നിന്നുള്ള ഇദ്ദേഹം തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക.

ലൂര്‍ദ്ദിലെ വിശുദ്ധ ജലം ഓപ്പറേഷന്‍ ചെയ്യാന്‍ സാധിക്കാത്ത ക്യാന്‍സര്‍ ഭേദപ്പെടുത്തിയെന്ന 71കാരന്റെ വാദങ്ങളുടെ യാഥാര്‍ത്ഥ്യം തേടി ഡോക്ടര്‍മാര്‍. ഫ്രാന്‍സിലെ പരിശുദ്ധ റോമന്‍ കാത്തലിക് കേന്ദ്രം സന്ദര്‍ശിച്ച 71കാരന്‍ കാസിക് സ്‌റ്റെഫാനാണ് അവകാശവാദം നടത്തിയത്. നട്ടെല്ലില്‍ ട്യൂമര്‍ ബാധിച്ച ഇദ്ദേഹത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. 

കെന്റില്‍ നിന്നുള്ള ഇദ്ദേഹം തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക. എന്നാല്‍ പരിശുദ്ധ ജലത്തില്‍ കുളിച്ച തനിക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിച്ചെന്ന് കാസിക് വ്യക്തമാക്കി. പരിശുദ്ധ ജലമാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.

പൈറെനീസ് മലയുടെ കീഴിലുള്ള സാന്‍ക്ച്വറി ഓഫ് അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് വീണ്ടും സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. അത്ഭുതം നടന്നെന്ന അവകാശവാദം ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫ് ലൂര്‍ദ്‌സിലെ 30 ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധിക്കുക. 

രോഗിക്ക് ഇത്തരമൊരു രോഗം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് പുറമെ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദപ്പെട്ടെന്നും ഇവര്‍ക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.