CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 36 Seconds Ago
Breaking Now

ദളിത് എന്നാല്‍ എന്ത് ? മുസ്ലീങ്ങളെ കുറിച്ചുള്ള പൊതു ധാരണയെന്ത് ? കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വിവാദത്തില്‍

ജാതിയും മതവും അടിസ്ഥാനമാക്കി ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ മേധാവി എം.കെ. സാറ്റാലിന്‍. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലാണ് ജാതിയും മതവും അടസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയത്.' കേന്ദ്രീയ വിദ്യാലയത്തിലെ ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന ചോദ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ഉചതമായ നിയമ വ്യവസ്ഥകള്‍ പ്രകാരം വിചാരണ ചെയ്യണം' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ചോദ്യപേപ്പറിലെ 17 ചോദ്യം ദളിത് എന്നാല്‍ എന്ത് എന്നാണ്. ഇതിന് ഓപ്ഷനുകളായി വിദേശികള്‍, തൊട്ടുകൂട്ടത്തവര്‍, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെയാണ് നല്‍കിയത്.

മുസ്ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നാണ് അടുത്ത ചോദ്യം. മുസ്ലീങ്ങള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടില്ല, അവര്‍ വെജിസ്റ്റേറിയന്‍സ് ആണ്, റംസാന്‍ നാളില്‍ അവര്‍ ഉറങ്ങില്ല, ഇവയെല്ലാം എന്നിങ്ങനെയാണ് ചോദ്യത്തിന് ഒപ്ഷന്‍ നല്‍കിയത്.

സംഭവം വിവാദമായതോടെ നിരവദി പേര്‍ ചോദ്യപേപ്പറിനെതിരെ രംഗത്തെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.