CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 2 Seconds Ago
Breaking Now

നോ പാര്‍ക്കിങ് മേഖലയില്‍ വണ്ടിനിര്‍ത്തി ഗതാഗത നിയമ ബോധവത്കരണം ; എംഎല്‍എയ്ക്ക് പിഴ

ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എംഎല്‍എയുമായ അനന്തനാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടിവന്നത്

പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമത്തെ കുറിച്ച് ജനത്തെ ബോധവത്കരിക്കാന്‍ പോയ എംഎല്‍എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് മേഖലയില്‍. പോലീസ് 500 രൂപ പിഴയടപ്പിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.

ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എംഎല്‍എയുമായ അനന്തനാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടിവന്നത്. ഭുവനേശ്വറിലെ എ ജി സ്‌ക്വയറിന് സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് അനന്തനാരായണ്‍ കാര്‍ പാര്‍ക്ക് ചെയ്തത്.

പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ നിയമത്തെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഭുവനേശ്വര്‍ പോലീസ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയ്ക്കിടെ പോലീസ് അനന്തനാരായണയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും ഫൈനടിക്കുകയുമായിരുന്നു.

എന്റെ ഡ്രൈവര്‍ നിയമം ലംഘിച്ച് കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്തതിനാലാണ് പോലീസ് പിഴ ഈടാക്കിയത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. നാം ഗതാഗത നിയമങ്ങള്‍ അനുസരിച്ചേ മതിയാകൂവെന്നും നാരായണ പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.