പാക് ബോഡര്‍ ആക്ഷന്‍ ടീമിന്റെ നിഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടില്‍ മരിച്ചു കിടക്കുന്ന ബോര്‍ഡര്‍ ആക്ഷന്‍ സംഘത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോര്‍ സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം.
വേഷം മാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാക് സൈനികരും തീവ്രവാദികളും ബോര്‍ഡര്‍ ആക്ഷന്‍ ടീമിലുണ്ടാകും.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ കരസേന പുറത്തുവിട്ടത്.