കശ്മീരില്‍ എട്ട് ലഷ്‌കറെ ത്വയ്ബ ഭീകരരെ പൊലീസ് പിടികൂടി. കശ്മീരിലെ സോപോരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കശ്മീര്‍ പൊലീസ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തിലെ സിര്‍ക്രിക്കില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേന വ്യക്തമാക്കി.
പാക് ബോഡര്‍ ആക്ഷന്‍ ടീമിന്റെ നിഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്റെ വീഡിയോ കരസേന പുറത്തുവിട്ടിരുന്നു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്.
ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടില്‍ മരിച്ചു കിടക്കുന്ന ബോര്‍ഡര്‍ ആക്ഷന്‍ സംഘത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോര്‍ സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം.