CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 25 Minutes 31 Seconds Ago
Breaking Now

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തി സാന്ദ്രമായി

പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ്   തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അദ്യക്ഷന്‍ മാര്‍ റെജിമിയൂസ് ഇഞ്ചിയാനിക്കല്‍ പിതാവിനെ 3 മണിക്ക് ദേവാലയ അങ്കണത്തില്‍ സ്വീകരിച്ചതോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുനാള്‍  സന്ദേശത്തില്‍ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്നവരാകുവാന്‍ അതോടോപ്പോം സഭയോട് ചേര്‍ന്ന് പാരമ്പര്യ അധിഷ്ഠിതമായി മുന്നേറുവാന്‍ പിതാവ് ആഹ്വാനം ചെയ്തു. ഭക്തി സാന്ദ്രമായ പ്രദിക്ഷിണത്തില്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി വിശ്വാസികള്‍ പങ്കെടുക്കുകയുണ്ടായി. 

ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും ഈ തിരുനാളില്‍ പ്രസിദേന്തിമാരായി വന്നു എന്നത് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ സഭയോടുള്ള ആചാര അനുഷ്ടാങ്ങളോടുള്ള താല്പര്യവും കൂട്ടയ്മയും വിളിച്ചോതുന്നതായിരുന്നു. ലെസ്റ്ററിലെ പ്രദാന തിരുനാള്‍ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിക്കുകയുണ്ടായി. വിവിധ കമ്മറ്റികള്‍ക് നേത്ത്ര്വം കൊടുത്തുകൊണ്ട് വികാരി മോണ്‍സിഞ്ഞോര്‍  ജോര്‍ജ് തോമസ് ചേലക്കല്‍ കര്‍മനിരതയോടെ ചിട്ടയോടെ പ്രവര്‍ത്തിക്കുകയും ഇടവക അംഗങ്ങളെ നേരിട്ട് കണ്ട് തിരുനാള്‍ ക്ഷണിക്കുവാന്‍  മുന്നോട്ടു വന്നതും വിശ്വാസ സമൂഹത്തിനു നവ അനുഭവമായി . ചെറിയ ഇടവേളയ്ക്കുശേഷമുള്ള ലെസ്റ്ററിലെ എട്ടുനോമ്പ് തിരുനാള്‍ പങ്കെടുത്ത എല്ലാവര്‍ക്കും നാട്ടിലെ തിരുനാളുകളുടെ ഓര്‍മപുതുക്കലായി , ഗൃഹാതുരതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.