CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 12 Seconds Ago
Breaking Now

പൂവിറുത്തു പൂക്കളമിട്ടു സമ്മാനങ്ങള്‍ നേടാന്‍ ലിംക ഓണം 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അങ്കണത്തില്‍

ഗൃഹാതുരത്വത്തിന്റെ  നിഴലില്‍ പ്രവാസ മണ്ണില്‍ മലയാളികള്‍ക്ക്  എന്നും പ്രചോദനമാകാന്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായ് മാവേലി നാടിന്റെ മഹോത്സവം ആയ ഓണം  മലയാളികള്‍ ആഘോഷിക്കുമ്പോള്‍ അതിനു വേറൊരു  തലമുണ്ട്. ഓണക്കോടി അണിഞ്ഞ് ഊഞ്ഞാലാടി തിരുവാതിര കളിച്ച് തൂശനിലയില്‍ ഓണസദ്യ ഉണ്ട് മാവേലി നാടു മുഴുവന്‍  സന്തോഷിക്കുമ്പോള്‍  ലിംകയും അതില്‍ പങ്കുചേരുന്നു. സെപ്റ്റംബര്‍ 28 ശനിയാഴ്ച  ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അങ്കണത്തില്‍ ആണ് ലിംകയുടെ ആഘോഷങ്ങള്‍  നടക്കുന്നത്. ഓണിഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പൂക്കളം ഒരുക്കല്‍ ഇപ്രാവശ്യം ഒരു മല്‍സരം തന്നെ ആകര്‍ഷക സമ്മാനങ്ങളുമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 101 പൗണ്ടും രണ്ടാം സമ്മാനം 51പൗണ്ടും മൂന്നാം സമ്മാനം 25 പൗണ്ടും ആണ് ലഭിക്കുന്നത്. പ്രാദേശിയര്‍ ഉള്‍പ്പെടെ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു മല്‍സരം ഒരുക്കിയിരിക്കുന്നത് എന്ന് ലിംക ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. മല്‍സര നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഏവര്‍ക്കും പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 07970944925, 07889 134397

 




കൂടുതല്‍വാര്‍ത്തകള്‍.