CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 52 Seconds Ago
Breaking Now

ശിവകുമാര്‍ എത്തി, ചിദംബരത്തിന് അയല്‍ക്കാരനായി; തിഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നപരിഹാരകന്‍

തിഹാര്‍ ജയിലിലെ 7-ാം നമ്പര്‍ ജയിലിലെ 15-ാം നമ്പര്‍ സെല്ലിലാണ് ചിദംബരം

കോണ്‍ഗ്രസിന്റെ പ്രശ്‌നപരിഹാരകനായ ഡി.കെ. ശിവകുമാര്‍ തിഹാര്‍ ജയിലില്‍ മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ അയല്‍വാസിയായി. മുന്‍ കര്‍ണ്ണാടക മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ ചിദംബരം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ സ്ഥാനം പിടിച്ചിരുന്നു. 

ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ഡി.കെ. ശിവകുമാറിനെ തിഹാറിലെ 7-ാം നമ്പര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലിലുണ്ട്. ഇവിടുത്തെ 7-ാം നമ്പര്‍ ജയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും, വിചാരണ കാത്തിരിക്കുന്നവരുമായ സാമ്പത്തിക കുറ്റവാളികള്‍ക്കാണ് അനുവദിക്കാറുള്ളത്. 

അതേസമയം ചിദംബരവും, ഡികെ ശിവകുമാറും ജയിലില്‍ നേരിട്ട് കാണാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്, ബ്രിട്ടീഷ് ബിസിനസ്സുകാരനും അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനുമായ ക്രിസ്റ്റിയന്‍ മൈക്കിള്‍, കോര്‍പ്പറേറ്റ് ഇടനിലക്കാരന്‍ ദീപക് തല്‍വാര്‍ എന്നിവരും ജയില്‍ നമ്പര്‍ 7-ലുണ്ട്. 

തിഹാര്‍ ജയിലിലെ 7-ാം നമ്പര്‍ ജയിലിലെ 15-ാം നമ്പര്‍ സെല്ലിലാണ് ചിദംബരം. ഇഡി കസ്റ്റഡി അവസാനിച്ചതോടെയാണ് ശിവകുമാറിനെ ദില്ലി കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.