CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 31 Seconds Ago
Breaking Now

എംഎസ് ധോണിയുടെ ലീവ് തുടരുന്നു; ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതിയെ കണ്ട് മുന്‍ ക്യാപ്റ്റന്‍; രാഷ്ട്രീയത്തിലെങ്ങാന്‍ ഇറങ്ങുമോ?

രാഷ്ട്രപതി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ്

മഹേന്ദ്ര സിംഗ് ധോണി എന്ന് വിരമിക്കും, എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തും, എന്ത് കൊണ്ടാണ് ലീവെടുത്തത് തുടങ്ങിയ ചോദ്യങ്ങള്‍ ക്രിക്കറ്റ് ആരാധകരെയും, മേധാവികളെയും ഒരുപോലെ അതിശയിപ്പിക്കുന്ന കാര്യമാണ്. ദിവസേന വിമരിക്കല്‍ വാര്‍ത്തകള്‍ പലവിധം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഇക്കാര്യങ്ങളില്‍ ഒന്നും സ്ഥിരീകരണമില്ല. ഒപ്പം കൂള്‍ ക്യാപ്റ്റന്‍ ഇതൊന്നും പരിഗണിക്കാതെ പതിവ് വിട്ട കാര്യങ്ങളുമായി പുറത്ത് കറക്കത്തിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്ത ധോണി ഈയാഴ്ച മുഴുവന്‍ സ്വദേശമായ ജാര്‍ഖണ്ഡില്‍ കറങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ബില്ല്യാര്‍ഡ്‌സ് കളിച്ച ധോണി ഇതിനിടെ റാഞ്ചിയിലെ രാജ്ഭവനിലെത്തി ഇന്ത്യയുടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് ഒപ്പം രാത്രിഭക്ഷണം കഴിച്ചാണ് മടങ്ങിയത്. 

രാഷ്ട്രപതി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ്. ഗുംല ജില്ലയില്‍ അദ്ദേഹത്തിന്റെ പരിപാടി കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയതോടെയാണ് ധോണിക്ക് രാഷ്ട്രപതിയെ കാണാന്‍ അവസരം ലഭിച്ചത്. തെരുവില്‍ ക്രിക്കറ്റ് കളിച്ചും, പുതിയ കാറില്‍ നാട്ടില്‍ കറങ്ങുകയും ചെയ്യുന്ന താരത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടോയെന്ന ചര്‍ച്ചകളാണ് ഇതോടെ തുടക്കമായത്. 

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ധോണി ഇന്ത്യന്‍ സൈന്യത്തോടൊപ്പം പരിശീലനത്തില്‍ പങ്കുചേര്‍ന്നിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.