ജ്ഞാനസ്‌നാനത്താല്‍ തന്നെ ക്രിസ്ത്യാനികള്‍ സുവിശേഷം പ്രഘോഷിപ്പിക്കാന്‍ അയയ്ക്കപ്പെട്ടവരെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുവാനായി കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത അസാധാരണ പ്രേഷിത മാസാമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ 19ാം തിയതി ശനിയാഴ്ച 2 മണി മുതല്‍ 6 മണിവരെ.
അടുത്ത തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുവാനും ക്രിസ്തുവാഗ്ദാനം ചെയ്ത സമാധാനവും ആനന്ദവും മറ്റുള്ളവരിലേക്കും പകര്‍ന്നു കൊടുത്തുനന നവ സുവിശേഷ വല്‍ക്കരണത്തിന്റെ ഭാഗമായ കണ്‍വെന്‍ഷന്‍ പാമേഴ്‌സ് ഗ്രീനിലെ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നു.
കുട്ടികളുടെ അഭിരുചിയ്ക്ക് ചേര്‍ന്ന വിധം ക്രിസ്തുവിനെ അറിയുവാനും സ്‌നേഹിക്കാനും ആശ്രയിക്കാനും പിന്‍തുടരാനും പരിശീലിപ്പിക്കുന്ന ശുശ്രൂഷ സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നയിക്കും.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ സ്പിരിച്ച്വല്‍ ഷെയറിങിന് സൗകര്യം ഉണ്ടായിരിക്കും. ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഘ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും
ഹാളിന്റെ അഡ്രസ്
സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍
6 ഓക്‌ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ; 07903867625