CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 25 Seconds Ago
Breaking Now

ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ ഒക്ടോ.19 , 20 തീയതികളില്‍.

ഹെയര്‍ഫീല്‍ഡ്: ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍  വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ ആഘോഷമായി കൊണ്ടാടുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഏറ്റവും വിപുലവും, ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വാറ്റ്‌ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവയ്‌കോംബ് എന്നീ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ ഈ തിരുന്നാളിന് നേതൃത്വം നല്‍കും. ഫാ. ജില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. ടെബിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും.

ഒക്ടോബര്‍ 19ന് ശനിയാഴ്ച ടെന്‍ഹാം മോസ്റ്റ്  ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ച്  പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാളിന് നാന്ദി കുറിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടത്തപ്പെടുന്നതാണ്. 

ഒക്ടോബര്‍ 20 ന് ഞായറാഴ്ച ഹെര്‍ഫീല്‍ഡ്  സെന്റ്. പോള്‍സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമര്‍പ്പണം, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്, പ്രദക്ഷിണം, സമാപന ആശിര്‍വാദം തുടര്‍ന്ന്   സ്‌നേഹവിരുന്നോടുകൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ  നേതൃത്വത്തില്‍ വിപുലമായ തിരുന്നാള്‍ സംഘാട കമ്മിറ്റി രുപീകരിച്ചു ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോമോന്‍07804691069, ഷാജി07737702264, ജിനോബിന്‍07785188272, ജോമി07828708861 എന്നിവരുമായി ബന്ധപ്പെടുക.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.