CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 33 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജിലും 10 ദിവസത്തെ ജപമാലയും ഇന്ന് മുതൽ .

ബ്രിസ്റ്റോള്‍ ഫിഷ്‌ഫോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആദ്യ വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ഒക്‌റ്റോബര്‍ നാലിന്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് സെഹിയോന്‍ റ്റീം അംഗമായ ബ്ര. സില്‍ബി സാബു ആയിരിക്കും. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

എല്ലാവര്‍ഷവും നടത്തി വരുന്ന 10 ദിവസത്തെ ജപമാലയും ദിവ്യകാരുണ്യാരാധനയും വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഒക്‌റ്റോബര്‍ 4ാം തിയതി വെള്ളി മുതല്‍ 13 ഞായര്‍ വരെ നടത്തപ്പെടും. സമാപന ദിവസമായ 13ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 2ന് വിശുദ്ധ കുര്‍ബാനയും ആഘോഷമായ ജപമാലയും നേര്‍ച്ചയും ഉണ്ടായിരിക്കും. 

എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്റ്റര്‍ റവ.ഫാ. പോള്‍ വെട്ടിക്കാട് സിഎസ്ടി ആഘോഷങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം നല്‍കും. ആത്മാവിലും ശരീരത്തിലും വിശുദ്ധി പ്രാപിച്ച് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവ തിരുമനസു നിറവേറ്റിയ പരിശുദ്ധ അമ്മയില്‍ നിന്ന് ഈ ജപമാല മാസത്തില്‍ മാദ്ധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്റ്റര്‍ റവ.ഫാ. പോള്‍ വെട്ടിക്കാട് പറഞ്ഞു. എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

വാർത്ത: സിസ്റ്റർ ലീന മേരി.




കൂടുതല്‍വാര്‍ത്തകള്‍.