CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 28 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന് ഗ്ലോസ്റ്റര്‍ ഒരുങ്ങി ; രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 6

ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഗ്ലോസ്റ്ററിലെ ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 19ാം തീയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്‌റ്റേജുകലിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ ഏവരുടേയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവങ്ങള്‍. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 8 മിഷനുകളില്‍ നിന്നുള്ള പ്രതിഭാ ശാലികള്‍ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് ഗൈഡ്‌ലൈന്‍സും മറ്റു വിവരങ്ങളും www.smegbiblekalolsavam,com ല്‍ ലഭ്യമാണ്.

ക്രിപ്റ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വയത്തമാക്കുനാനും അത് പുതു തലമുറയിലേക്ക് പകരുവാനുമുള്ള ഒരു അവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CSTയും റീജിയണിലെ മറ്റ് വൈദീകരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റിയനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റീജിയണല്‍ ട്രസ്റ്റി ; 07703063836

റോയി സെബാസ്റ്റിയന്‍ -കലോത്സവം കോര്‍ഡിനേറ്റര്‍-07862701046

ഡോ ജോസി മാത്യു (കാര്‍ഡിഫ്) കലോത്സവം വൈറ്റ് കോര്‍ഡിനേറ്റര്‍

ഷാജി ജോസഫ് (ഗ്ലോസ്റ്റര്‍) കലോത്സവം വൈറ്റ് കോര്‍ഡിനേറ്റര്‍

 

അഡ്രസ് 

ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാള്‍

പോഡ്‌സ്മീഡ്

ഗ്ലൗസസ്റ്റര്‍

GL25 AE




കൂടുതല്‍വാര്‍ത്തകള്‍.