CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 13 Seconds Ago
Breaking Now

കുഞ്ഞിന്റെ കരച്ചില്‍ പങ്കാളിയെ ഉണര്‍ത്തുമെന്ന് ഭയന്നു; ഇന്ത്യന്‍ വംശജ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിടിച്ചെടുത്ത് കുലുക്കി കൊലപ്പെടുത്തി; നഴ്‌സറി ജോലിക്കാരിയായ അമ്മയ്‌ക്കെതിരെ നരഹത്യ കേസ്

പങ്കാളി ഉറങ്ങുമ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നതാണ് ഡിയോളിനെ കുഴപ്പത്തിലാക്കിയത്

നഴ്‌സറി ജോലിക്കാരിയായ അമ്മ സ്വന്തം മകളെ പിടിച്ച് കുലുക്കി കൊലപ്പെടുത്തി. കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ ഉറങ്ങിക്കിടക്കുന്ന പങ്കാളി ഉണരുമെന്ന് ഭയന്നായിരുന്നു ഇവര്‍ ഇങ്ങനെ ചെയ്തത്. ആറ് മാസം പ്രായമുണ്ടായിരുന്ന മകള്‍ രവ്‌നീതിനെ കുലുക്കി കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ നരഹത്യാ കേസാണ് 35-കാരി രവീന്ദര്‍ ഡിയോള്‍ നേരിടുന്നത്. 

2016 ഏപ്രില്‍ 3-നായിരുന്നു കുഞ്ഞ് രവ്‌നീത് മരിച്ചത്. അപകടത്തില്‍ പെടാതെ തലയ്ക്ക് ഏറ്റ പരുക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തുന്ന പങ്കാളി ഉറങ്ങുമ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നതാണ് ഡിയോളിനെ കുഴപ്പത്തിലാക്കിയത്. 

ഇതോടെ ഒരു ദിവസം കുഞ്ഞിനെ ബലമായി പിടിച്ചെടുത്ത് അമ്മ മുറുക്കെ കുലുക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് രവ്‌നീത് തീരെ ചെറിയ കുഞ്ഞായിരുന്നു. ബക്കിംഗ്ഹാംഷയര്‍ എയില്‍സ്ബറിയിലെ കുടുംബ വീട്ടില്‍ നിന്നും അടുത്തുള്ള സ്റ്റോക് മാന്‍ഡെവില്ലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. 

മൂന്ന് മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ പരിപാലിച്ച ചൈല്‍ഡ്‌കെയറില്‍ പത്ത് വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ഡിയോളെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിപ്പിള്‍ മുന്‍പാകെ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ഇവര്‍ ശക്തമായി കുലുക്കിയതാണ് മരണകാരണം. ഈ രീതിയില്‍ പെരുമാറിയെന്ന് ഇവര്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും നരഹത്യ കേസ് ഇവര്‍ നിരാകരിക്കുന്നു. വിചാരണ തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.