നിങ്ങള്‍ എപ്പോഴെങ്കിലും ആധുനിക കലയുടെ മുന്‍പില്‍ ആശ്ചര്യപ്പെട്ട് നിന്നിട്ടുണ്ടോ? ഏതെങ്കിലും കലാവസ്തു കലയല്ലെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി നിങ്ങളെ ലണ്ടനിലെ Tate Modern Gallery സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ ലോക പ്രശസ്ത കലാകാരന്മാരുടെ ഒറിജിനല്‍ സൃഷ്ടികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ചിത്രകാരനായ ജോസ് ആന്റണി വിശദീകരിച്ചു തരുന്നതായിരിക്കും.
ലോകത്തെ ഏറ്റവും വലിയ നാല് ഗാലറികളില്‍ ഒന്നാണ് Tate Modern. AD 1900 മുതല്‍ ഇന്നേ വരെയുള്ള ബ്രിട്ടീഷ് കലാകാരന്മാരുടെ വര്‍ക്കുകളും, ഇതര രാജ്യങ്ങളുടെയും ബ്രഹൃത്തായ ശേഖരമുള്ള മ്യൂസിയം ആണിത്. AD 2000ല്‍ പ്രവര്‍ത്തനം ആരംഭിച്ച Tate Modern ല്‍
കഴിഞ്ഞ വര്‍ഷം 5 . 8 മില്യണ്‍ സന്ദര്‍ശകരാണ് കലാ ആസ്വാദനത്തിനായ് വന്നുപോയത്.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ ആദ്യ പരിപാടിയായിട്ടാണ് ആര്‍ട് ഗാലറി സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 12 ശനിയാഴ്ച്ച 2 മണിക്ക് South Wark tube സ്റ്റേഷനില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്ററും ദശാബ്ദി ആഘോഷത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ സി. എ. ജോസഫുമായി ( 07846747602 ) ബന്ധെപ്പെടാവുന്നതാണ്.
ആധുനിക കല എങ്ങനെ ആസ്വദിക്കണം എന്നത് മിക്ക കലാ സ്‌നേഹികളും നേരിടുന്ന പ്രശ്‌നമാണ് അതിന് ഒരു പരിധി വരെ സഹായമാണ് ഇതുപോലുള്ള ആര്‍ട് ഗാലറി സന്ദര്‍ശനം. ചിത്രകലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്കും ഈ സന്ദര്‍ശനംപ്രയോചനം ചെയ്യും. ഇത് പോലുള്ള അവസരങ്ങള്‍ കലാ സ്‌നേഹികളും മാതാപിതാക്കളും പ്രയോജനപ്പെടുത്തണമെന്നു ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിക്കുന്നു.