ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തില്‍ നടത്തുന്ന ഓള്‍ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒക്ടോബര്‍ 5 ന് ബര്‍മിംങ്ങ്ഹാമിന്റ മണ്ണില്‍ നടത്തപ്പെടുന്ന ഈ വടംവലി മല്‍സരത്തില്‍.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയാണ്. കാലാവസ്ഥ പ്രതികൂലമെങ്കില്‍ ഇന്‍ഡോര്‍ മല്‍സരം നടത്തുവാനും കഴിയുന്ന രീതിയിലാണ് പുതിയ വേദി ഒരുക്കിയിരിക്കുന്നത്.
ഈ വടംവലി മത്സരത്തില്‍
ഒന്നാം സമ്മാനമായി ലഭിക്കുന്ന: 801 പൗണ്ടും, ഫുള്‍ റോസ്റ്റ് പന്നിയും സ്‌പോണ്‍സര്‍ ചെയ്യുന്നത്,ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയാണ്.രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും സ്‌പോണ്‍സര്‍ ചെയ്യുന്നത്, റിംങ്ങ് റ്റൂ ഇന്ത്യയാണ്.
മൂന്നാം സമ്മാനം 251 പൗണ്ടും, പൂവന്‍ കോഴിയും സ്‌പോണ്‍സര്‍ ചെയ്യുന്നത്, പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍ സ് ലിമിറ്റഡാണ്.
നാലാം സമ്മാനമായ 150 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് ലോര്‍ഡ്‌സ് കെയര്‍ റിക്രൂട്ട്. അഞ്ചാം സമ്മാനമായ 100 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത്, ആയുര്‍ വില്ല ഫിസിക്കല്‍ ഫിറ്റ്‌നസും, ആറാം സമ്മാനമായ 75 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഫോക്കസ് ഇന്‍ഷുറന്‍സുമാണ്. ഇതോട് ഒപ്പം
നെപ്റ്റൂണ്‍ ട്രാവല്‍സ് ഏറ്റവും നല്ല ടീമിനും, ഏറ്റവും നല്ല വടംവലിക്കാരനും, യെങ്ങര്‍ വടംവലിക്കാരനുമുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടത്തുന്ന ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബര്‍മിംങ്ഹാം) പൂര്‍ണ്ണ പിന്തുണയുമായി ഈ വടംവലി ടുര്‍ണമെന്റില്‍ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. രാവിലെ പത്ത് മണിയോട് കൂടി തന്നെ മല്‍സരം ആരംഭിക്കുന്ന രീതിയില്‍ലാണ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ ശക്തമായ ഒരു മല്‍സരം തന്നെയാണ് ബര്‍മിംങ്ങ്ഹാമില്‍ നടക്കാന്‍ പോകുന്നത്. ഈ മല്‍സരം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ആവിശ്യമാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വതിക്കുവാനും ഏവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ ബര്‍മിംങ്ഹാമിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
വേദി:
STOCK LAND GREEN SCHOOL,
ACTION SPORTS CENTRE
SLAD ROAD
BIRMINGHAM
B23 7JH
കൂടുതല്‍ വിവരങ്ങള്‍ക്ക്
കണ്‍വീനര്‍
ജിമ്മി: 07572 880046
ജോയിന്റ് കണ്‍വീനര്‍:
സാന്റ്റോ: 07896 301430
വാർത്ത: റോയ് ജോസഫ്