CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 13 Seconds Ago
Breaking Now

പാരിപ്പള്ളിയില്‍ നാലുവയസുകാരിയുടെ മരണം മര്‍ദ്ദനമേഏറ്റല്ല ; മാതാപിതാക്കളെ വിട്ടയച്ചു

ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി അമ്മ പറഞ്ഞെന്നു പിതൃസഹോദരി മൊഴി നല്‍കിയിരുന്നു.

വര്‍ക്കല പാരിപ്പള്ളിയില്‍ നാലുവയസ്സുകാരി മരിച്ചത് മര്‍ദനമേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയയുടെ മരണകാരണം ഗുരുതരമായ മെനിഞ്ചെറ്റിസും ന്യൂമോണിയയും ആണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വായില്‍ നിന്നു രക്തം വന്നതും രോഗത്തിന്റെ ഭാഗമായാണ്. ശരീരത്തില്‍ അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ല. ചോദ്യം ചെയ്തതിനു ശേഷം കുട്ടിയുടെ മാതാപിതാക്കളെയും വിട്ടയച്ചു. അമ്മ രമ്യയ്‌ക്കെതിരെ കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

രോഗത്തെത്തുടര്‍ന്നാണു കുട്ടി ഭക്ഷണം കഴിക്കാതിരുന്നത്. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി അമ്മ പറഞ്ഞെന്നു പിതൃസഹോദരി മൊഴി നല്‍കിയിരുന്നു. കുട്ടിക്ക് രണ്ടു ദിവസമായി പനിയും ഉണ്ടായിരുന്നു. മരണത്തെക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയര്‍ന്നതിനാലാണ് ഇന്‍ക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. രാവിലെ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായില്‍ നിന്നു രക്തം വന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി പള്‍സ് നില താഴുകയായിരുന്നു. കഴക്കൂട്ടത്തെ സിഎസ്‌ഐ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

ഒരു വര്‍ഷമായി കൊല്ലം ചാത്തന്നൂരില്‍ ചിറക്കരയിലാണ് കുടുംബം വാടകയ്ക്കു താമസിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്. നഴ്‌സാണ് രമ്യ. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.