നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്റെ വാലില്‍ റോക്കറ്റ് പടക്കം കെട്ടിവച്ചു കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പ്രതിഷേധം ശക്തം.രണ്ട് പ്രാവുകളുടെ വാലിലാണ് റോക്കറ്റ് കെട്ടിവച്ച് ആകാശത്തേക്ക് പറത്തിയത്. അതിദാരുണമായി പ്രാവുകളെ കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്‍ രഘൂവീര റെഡ്ഡയെ സ്വീകരിക്കുന്നതിനിടെയാണ് ഗോദാവരി ജില്ലയില്‍ ഈ ക്രൂരത നടന്നത്.
മുന്‍ മന്ത്രി കൊണ്ട്രു മുരളി, രാജ്യസഭാംഗം രാമചന്ദ്രറാവു എന്നിവര്‍ക്കൊപ്പമാണ് രഘൂവീര റെഡ്ഡി കോവ്വൂരിലെത്തിയത്. പ്രാവിന്റെ ചിറകുകളില്‍ കയര്‍ കൊണ്ട് റോക്കറ്റ് പടക്കം വലിച്ചു കെട്ടി ആകാശത്തേക്ക് പറത്തുകയായിരുന്നു. പടക്കം പൊട്ടി തെറിച്ചാല്‍ പ്രാവുകള്‍ ഭയന്നു പറന്നുപോകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പടക്കം പൊട്ടിയതോടെ പ്രാവുകള്‍ വെന്ത് ചത്തുപോകുകയായിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരം കേസെടുത്തു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മൃഗ സംരക്ഷണ ബോര്‍ഡ് അധികൃതരും രംഗത്തെത്തി.